|    Oct 23 Mon, 2017 12:35 am
Home   >  Todays Paper  >  Page 4  >  

ഡി സിനിമാസ് പൂട്ടിയ ഉത്തരവ് റദ്ദാക്കി

Published : 10th August 2017 | Posted By: fsq

 

കൊച്ചി: സിനിമാതാരം ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തിയേറ്റര്‍ അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നഗരസഭാ കൗണ്‍സിലിന്റെ ഉത്തരവ് ചോദ്യംചെയ്ത് ദിലീപിന്റെ സഹോദരനും തിയേറ്റര്‍ മാനേജരുമായ അനൂപ് സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്. തിേയറ്റര്‍ ഇന്നലെമുതല്‍ തന്നെ തുറന്നു പ്രവര്‍ത്തിപ്പിച്ചു തുടങ്ങാനും അനുമതി നല്‍കി. തിേയറ്ററിന് അനുമതി നല്‍കിയത് നഗരസഭാ സെക്രട്ടറിയാണെന്നും അടച്ചുപൂട്ടാന്‍ നിര്‍ദേശിക്കാന്‍ നഗരസഭാ കൗണ്‍സിലിന് അധികാരമില്ലെന്നും ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കി. 1958ലെ കേരള സിനിമാ റെഗുലേഷന്‍ ആക്റ്റ് പ്രകാരം ജനറേറ്ററിന് അധിക അനുമതി വേണ്ടതില്ല. അധിക ലൈസന്‍സ് ഫീസ് ഈടാക്കണമെങ്കില്‍ നഗരസഭയ്ക്ക് നോട്ടീസ് നല്‍കാവുന്നതാണ്. തിയേറ്ററിന് 2018 വരെ ലൈസന്‍സുണ്ട്. മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയടക്കമുണ്ടെന്നും രേഖകളില്‍ നിന്നു വ്യക്തമാണെന്ന് വിലയിരുത്തിയ കോടതി തിയേറ്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എസിക്ക് വേണ്ടി ഉയര്‍ന്ന എച്ച്പിയുള്ള മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ചുവെന്നു കാണിച്ചാണു ചാലക്കുടി നഗരസഭ പ്രമേയം പാസാക്കി തിയേറ്റര്‍ പൂട്ടിച്ചത്. നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് ആഗസ്ത് നാലിനാണ് തിയേറ്റര്‍ പൂട്ടിയത്. എന്നാല്‍, തങ്ങളുടെ വാദം കേള്‍ക്കാതെയാണ് തിയേറ്റര്‍ പൂട്ടിച്ചതെന്നും നോട്ടീസ് നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു നടപടിയെന്നും ആരോപിച്ചാണ് അനൂപ് കോടതിയെ സമീപിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക