|    Aug 19 Sat, 2017 10:56 am
Home   >  Todays Paper  >  Page 4  >  

ഡി-സിനിമാസ് തിയേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തി

Published : 6th August 2017 | Posted By: fsq

 

ചാലക്കുടി: നഗരസഭാ കൗണ്‍സില്‍ തീരുമാന പ്രകാരം നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി-സിനിമാസ് തിയേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. വെള്ളിയാഴ്ച സെക്കന്‍ഡ് ഷോയ്ക്ക് ശേഷമാണ് തിയേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ദീദകുമാരിയുടെ നേതൃത്വത്തിലുള്ള സംഘം തിയേറ്റര്‍ അടച്ച് പൂട്ടാനായി എത്തിയിരുന്നു. എന്നാല്‍, തിയേറ്ററിലെ ജീവനക്കാര്‍ സഹകരിച്ചില്ല. ഉദ്യോഗസ്ഥ അറിയിച്ചതിനെ തുടര്‍ന്ന് ചാലക്കുടി സിഐ ഷാജുവിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘവും തിയേറ്ററിലെത്തി. ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് നീക്കേണ്ടിവരും എന്നറയിച്ചതോടെ ജീവനക്കാര്‍ വഴങ്ങി. ഇതിനിടെ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ അഭ്യര്‍ഥന പ്രകാരം നഗരസഭാ വൈസ്‌ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, കൗണ്‍സിലര്‍മാരായ വി ജെ ജോജി, എം എം ജിജന്‍ മാനേജുമെന്റമായി ചര്‍ച്ച നടത്തി. വെള്ളിയാഴ്ചത്തെ ഫസ്റ്റ്, സെക്കന്റ് ഷോയ്ക്കുള്ള നാനൂറ് ടിക്കറ്റുകള്‍ ഓണ്‍ലൈനായി വില്‍പന നടത്തിയതായി അനൂപ് അറിയിച്ചു. ടിക്കറ്റുകള്‍ വില്‍പന നടത്തിയതിനാല്‍ പ്രദര്‍ശനത്തിന് മുടക്കം വരുത്തിയാല്‍ മാനേജ്‌മെന്റിന് സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുമെന്നും അറിയിച്ചു. സെക്കന്‍ഡ് ഷോ അവസാനിക്കുമ്പോള്‍ തിയേറ്റര്‍ പൂട്ടി താക്കോല്‍ നഗരസഭയില്‍ ഏല്‍പ്പിക്കാമെന്ന് രേഖാമൂലം ഉറപ്പും നല്‍കി. ഈ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ നഗരസഭാ അധികൃതര്‍ തിരികെ പോരുകയായിരുന്നു. സംഭവം റിപോര്‍ട്ട് ചെയ്യാനെത്തിയ ദീപിക ലേഖകന്‍ സി കെ പോളിനെ തിയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാര്‍ കൈയേറ്റം ചെയ്തത് വന്‍ പ്രധിഷേധത്തിനിടയാക്കി. പത്രപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് തിയേറ്റര്‍ മാനേജരെ പോലിസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി താക്കീത് നല്‍കി വിട്ടയച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക