|    Oct 18 Wed, 2017 9:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡി-സിനിമാസ് തിയേറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനം

Published : 4th August 2017 | Posted By: fsq

 

ചാലക്കുടി: നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി-സിനിമാസ് തിയേറ്ററിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. ഡി-സിനിമാസ് തിയേറ്റര്‍ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യാന്‍ ചെയര്‍പേഴ്‌സണ്‍ വിളിച്ച് ചേര്‍ത്ത അടിയന്തര കൗണ്‍സിലാണ് ഇക്കാര്യം തീരുമാനിച്ചത്. ചട്ടവിരുദ്ധമായി നിര്‍മിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് തിയേറ്ററിന്റെ ബില്‍ഡിങ് പെര്‍മിറ്റും റദ്ദാക്കും. കേരള മുനിസിപ്പല്‍ ബില്‍ഡിങ് റൂളിന് വിരുദ്ധമായാണ് തിയേറ്റര്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ഭരണപക്ഷത്തിന്റെ ആരോപണം. കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്ത് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നിയമവിരുദ്ധമായാണ് പ്രവര്‍ത്തനാനുമതി നല്‍കിയതെന്നും ഭരണപക്ഷ അംഗങ്ങള്‍ ആരോപിച്ചു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള കിഴക്കെ ചാലക്കുടി വില്ലേജില്‍ സര്‍വെ 681/1 ഭൂമി തോട് പുറമ്പോക്ക് എന്നാണ് രേഖപ്പെടത്തിയിട്ടുള്ളതെന്നും  ഭരണപക്ഷത്തെ വി ജെ ജോജി അറിയിച്ചു. ചര്‍ച്ചകള്‍ക്ക് ഒടുവില്‍ തിയേറ്ററിന്റെ ലൈസന്‍സ് റദ്ദാക്കിയതായി ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ അറിയിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക