|    Aug 17 Thu, 2017 9:09 pm
FLASH NEWS
Home   >  Kerala   >  

ഡി സിനിമാസ് അടച്ചുപൂട്ടും

Published : 3rd August 2017 | Posted By: mi.ptk

തൃശൂര്‍: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് തീയേറ്റര്‍ അടച്ചുപൂട്ടാന്‍ നഗരസഭ തീരുമാനം. തീയേറ്റര്‍ നിര്‍മ്മാണത്തിന് അനുമതി നല്‍കിയതില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചാലക്കുടി നഗരസഭ തീയേറ്റര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. ഇന്ന് തന്നെ ഇതുസംബന്ധിച്ച നോട്ടീസ് ഡി സിനിമാസിന്‍ കൈമാറും.
ഇന്ന് ചേര്‍ന്ന നഗരസഭയുടെ പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഐക്യകണ്‌ഠേനെയാണ് തീരുമാനമെടുത്തത്. ഡി സിനിമാസിനെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ തീയേറ്റര്‍ അടച്ചിടണമെന്നാണ് നിര്‍ദേശം. ഡി സിനിമാസിന്റെ  കൈവശാവകാശവും ലൈസന്‍സും റദ്ദാക്കി.
തിയേറ്ററിന് നിര്‍മ്മാണ അനുമതി ലഭിക്കുന്നതിനായി സമര്‍പ്പിച്ച രേഖകള്‍ വ്യാജമാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക