|    Nov 17 Sat, 2018 4:16 pm
FLASH NEWS

ഡി വൈ എഫ് ഐ നേതാവിന്റെ ജോലി തട്ടിപ്പ ്: പരാതിയുമായി കൂടുതല്‍ പേര്‍: അന്വേഷണം സിപിഎം നേതാക്കളിലേക്കും

Published : 4th August 2018 | Posted By: kasim kzm

കൊല്ലം: ഡിവൈഎഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ പൊതുമേഖല, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ പിടിയിലായവര്‍ക്കെതിരേ കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തി. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ മാത്രം പത്തിലധികം പേര്‍ പരാതിയുമായി കൊല്ലം ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലെത്തി.
സിപിഎം നേതാക്കള്‍ക്ക് ഉള്‍പ്പടെ തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് പേലിസ് അന്വേഷിക്കുന്നുണ്ട്. കേസിന്റെ അന്വേഷണം കൊല്ലം എസിപി എ പ്രദീപ്കുമാറിന് കൈമാറി.ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ സിപിഎം തുവയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം അടൂര്‍ തുവയൂര്‍ തെക്ക് പ്ലാന്തോട്ടത്തില്‍ വീട്ടില്‍ പ്രശാന്ത് പ്ലാന്തോട്ടം, പുരോഗമന കലാസാഹിത്യ സംഘം പ്രവര്‍ത്തക തിരുവനന്തപുരം മലയിന്‍കീഴ് പ്രശാന്തത്തില്‍ ജയസൂര്യ എന്നിവരാണ് അറസ്റ്റിലായത്.
ജയസൂര്യ എസ്എഫ്‌ഐയുടെയും പ്രശാന്ത് ഡിവൈഎഫ്‌ഐയുടെയും മുന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗങ്ങളായിരുന്നു. 20 പേരില്‍ നിന്ന് ഇരുവരും ചേര്‍ന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തതിന്റെ തെളിവുകളാണ് ഇതുവരെ ലഭിച്ചത്. എന്നാല്‍ കബിളിപ്പിക്കപ്പെട്ട പലരും പരാതി നല്‍കാന്‍ തയ്യാറാകാത്തതാണെന്ന വിവരവും പോലിസിന് ലഭിച്ചിട്ടുണ്ട്.
കെടിഡിസി, നോര്‍ക്കാ, സ്—പോര്‍ട്—സ് കൗണ്‍സില്‍, വൈലോപ്പള്ളി സംസ്—കൃതി ഭവന്‍, വിഴിഞ്ഞം പോര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളില്‍ ജോലി വാദ്ഗാനം നല്‍കിയാണ് ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം തട്ടിയത്.
കെടിഡിസിയില്‍ ഡ്രൈവര്‍ ജോലി ലഭിക്കാന്‍ പണം കൊടുത്തവര്‍ ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് പ്രതികള്‍ കുടുങ്ങിയത്. പരാതി ഡിജിപി കൊല്ലം ഈസ്റ്റ് പോലിസിന് കൈമാറുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് നാലു പേരില്‍ നിന്നായി രണ്ടു ലക്ഷം രൂപ വീതമാണ് വാങ്ങിയത്.
പണം നല്‍കി മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാറിനെ സമീപിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് പണം നല്‍കിയവര്‍ക്ക് മനസിലായത്.
പ്രതികളെ രക്ഷിക്കാന്‍ ആദ്യം പോലിസ് ശ്രമം നടത്തിയിരുന്നു. അറസ്റ്റിലായി മണിക്കൂറുകള്‍ക്കകം പ്രതികളെ കോടതിയില്‍ ഹാജരാക്കിയിരുന്നു. അറസ്റ്റ് വാര്‍ത്ത മാധ്യമങ്ങള്‍ക്ക് ചോരാതിരിക്കാന്‍ പോലിസിന് മേല്‍ കടുത്ത സമ്മര്‍ദം ഉണ്ടായിരുന്നു. കടമ്പനാട് പഞ്ചായത്ത് രണ്ടാം വാര്‍ഡ് അംഗവും മഹിളാ അസോസിയേഷന്റെയും സിപിഎമ്മിന്റെയും സജീവ പ്രവര്‍ത്തകയുമായ സതിയുടെ മകളാണ് ജയസൂര്യ്. എസ്എഫ്‌ഐ മുന്‍ സംസ്ഥാന കമ്മറ്റിയംഗം, ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ജയസൂര്യ ഇപ്പോള്‍ സിപിഎമ്മിന്റെ സൈബര്‍ സഖാവ് കൂടിയാണ്. തട്ടിപ്പു കേസില്‍ അറസ്റ്റിലായി എന്ന വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ഇവരെ സിപിഎമ്മില്‍ പുറത്താക്കി മുഖംരക്ഷിക്കുകയാണുണ്ടായത്.പാര്‍ട്ടിയിലെ ഉന്നത നേതാക്കളും മന്ത്രിമാരും എംഎല്‍എമാരുമായുള്ള അടുപ്പം തട്ടിപ്പിനായി പ്രതികള്‍ ഉപയോഗിച്ചുവെന്നാണ് പോലിസിന് ലഭിച്ചിരിക്കുന്ന വിവരം.
കേസില്‍ ഉന്നത സിപിഎം നേതാക്കള്‍ക്കുള്ള പങ്കും പോലിസ് അന്വേഷിക്കുന്നുണ്ട്.ജയസൂര്യ തട്ടിപ്പ് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയെന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് പോലിസ് സംഘം കഴിഞ്ഞ ദിവസം കടമ്പനാട് വില്ലേജ് ഓഫിസില്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss