|    Feb 18 Sun, 2018 3:04 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഡിസ്‌നിക്ക് ഹാക്കര്‍മാരുടെ ഭീഷണി

Published : 17th May 2017 | Posted By: fsq

 

ലോസ് ആഞ്ചലസ്: വിഖ്യാത ഡിസ്‌നി സ്റ്റുഡിയോയ്ക്കും കംപ്യൂട്ടര്‍ ഹാക്കര്‍മാരുടെ ഭീഷണി. ആവശ്യപ്പെട്ട തുക നല്‍കിയില്ലെങ്കില്‍ ഡിസ്‌നിയുടെ ഏറ്റവും പുതിയ ചിത്രം ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഡിസ്‌നി സിഇഒ ബോബ് ഇഗെറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തുക ബിറ്റ്‌കോയിന്‍ ആയാണ് നല്‍കേണ്ടതെന്നും അല്ലാത്തപക്ഷം ഇരുപത് മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള ഭാഗങ്ങളായി ചിത്രം റിലീസ് ചെയ്യുമെന്നുമാണ് ഭീഷണി. ലോകം മുഴുവന്‍ റാന്‍സംവെയര്‍ ആക്രമണഭീഷണി നിലനില്‍ക്കുന്നതിനിടെയാണ് ഭീഷണി. ഡിസ്‌നി പുറത്തിറക്കാനിരുന്ന പൈറേറ്റ്‌സ് ഓഫ് ദി കരീബിയന്‍: ഡെഡ് മെന്‍ ടെല്‍ നോ ടെയ്ല്‍സ്  എന്ന ചിത്രത്തിനാണ് ഹാക്കര്‍മാരുടെ ഭീഷണി നിലനില്‍ക്കുന്നതായി വിലയിരുത്തപ്പെടുന്നത്. ജോണി ഡെപ്പ് ക്യാപ്റ്റന്‍ ജാക്ക് സ്പാരോയാവുന്ന പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ പരമ്പരയിലെ അഞ്ചാമത്തെ ചിത്രമാണ് ഡെഡ് മെന്‍ ടെല്‍ നോ ടെയ്ല്‍സ്. മെയ് 26നാണ് ചിത്രം അമേരിക്കയില്‍ റിലീസ് ചെയ്യുന്നത്.എന്നാല്‍, തങ്ങള്‍ ഹാക്കര്‍മാര്‍ ആവശ്യപ്പെട്ട തുക നല്‍കാന്‍ ഒരുക്കമല്ലെന്നും ഭീഷണിയെക്കുറിച്ച് പോലിസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഇഗര്‍ പറഞ്ഞു.ആദ്യമായല്ല ഹാക്കര്‍മാര്‍ ഹോളിവുഡിനെ ലക്ഷ്യമിടുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss