|    Feb 28 Tue, 2017 6:18 am
FLASH NEWS

ഡിസിസി പ്രസിഡന്റ്തിരഞ്ഞെടുപ്പ്; പോര് ഫേസ്ബുക്കിലൂടെയും

Published : 9th November 2016 | Posted By: SMR

തൊടുപുഴ: ഡിസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സിലെ ചേരിപ്പോര് രൂക്ഷമായി.കോണ്‍ഗ്രസ് യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യക്കോസിനെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു.എന്നാല്‍ സംഭവം നാണക്കേടായതോടെ കോണ്‍ഗ്രസ് ഉന്നത നേതൃത്വം ഇടപെട്ടു പോസ്റ്റ് പിന്‍വലിച്ചു.തൊടുപുഴയില്‍ വീട് വാടകയ്ക്ക് എടുത്ത് ഡിസിസി പ്രസിഡന്റാകാന്‍ കുപ്പായം തുന്നിയവര്‍ മാറി നില്‍ക്കണമെന്നാവശ്യപ്പെട്ടാണ് വാടകയ്ക്ക് എടുത്ത വീടിന്റെ ഫോട്ടോ സഹിതം ഫേസ്ബുക്കിലിട്ടത്.ഇതിനുശേഷം യുവജന വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോരാട്ടമാണ് നടത്തിയത്.ജില്ലയില്‍ നിന്നുള്ളവരെ മാത്രം തിരഞ്ഞെടുത്താല്‍ മതി പുറത്ത് നിന്നുള്ളവരെ തിരഞ്ഞെടുക്കരുതെന്നും ആവശ്യമുയര്‍ന്നു.ഡിസിസി അംഗങ്ങളായ സേനാപതി വേണു,സി പി മാത്യൂ,അഡ്വ.സിറിയക് തോമസ് എന്നിവരെ കേന്ദ്രീകരിച്ചാണ് ഫേസ്ബുക്കില്‍ ചര്‍ച്ച മുറുകിയത്.എന്നാല്‍ അന്യോന്യമുള്ള ഏറ്റുമുട്ടല്‍ പരിധി വിട്ടതോടെയാണ് ഫേസ്ബുക്ക് പോസ്റ്റിങില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടത്. തുടര്‍ന്ന് ഇന്നലെ രാവിലെയോടെ പോസ്റ്റുകളെല്ലാം പിന്‍വലിച്ചു.പി ടി തോമസ് വിഭാഗമാണ് അഡ്വ.ഡീന്‍ കുര്യക്കോസിനെയും അഡ്വ.സിറിയക് തോമസിനെയും മുന്‍നിര്‍ത്തിയുള്ള നീക്കങ്ങള്‍ക്കു പിന്നില്‍.ഇതിനു തടയിടാന്‍ ഡിസിസി പ്രസിഡന്റ് റോയി കെ പൗലോസ് വിഭാഗം ഡിസിസി സെക്രട്ടറി തോമസ് രാജനെയാണ് രംഗത്തിറക്കിയത്.എന്നാല്‍ ഡിസിസി സെക്രട്ടറിയായ സേനാപതി വേണുവും സാധ്യതാ ലിസ്റ്റിലുണ്ട്.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായ ഡീന്‍ കുര്യക്കോസിനെ ഡിസിസി നേതൃത്വത്തിലേയ്ക്ക് കൊണ്ടുവരുന്നതിനോട് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് താല്‍പര്യമില്ലെന്നാണ് വിവരം.സംസ്ഥാന അധ്യക്ഷ സ്ഥാനം ഇതോടെ എഗ്രൂപ്പിനു ലഭിക്കുമെന്നുള്ളതാണ് ഐ വിഭാഗം നേതാക്കളെ അസ്വസ്ഥരാക്കുന്നു.എന്നാല്‍ മത്സരരംഗത്ത് ഡീന്‍കുര്യക്കോസിനുവേണ്ടി പി ടി വിഭാഗം ശക്തമായ നീക്കം നടത്തുന്നുണ്ട്.ഇതിനു തടയിടാനാണ് മറുവിഭാഗത്തിന്റെ നീക്കം.ഡിസിസി പ്രസിഡന്റുമായി ബന്ധപ്പെട്ടുള്ള ഫേസ് ബുക്ക് പോസ്റ്റ് ഒഴിവാക്കണമെന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അണികള്‍ക്ക് കര്‍ശന നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day