|    Mar 28 Tue, 2017 11:33 pm
FLASH NEWS

ഡിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയാവുന്നു

Published : 13th October 2016 | Posted By: Abbasali tf

അടൂര്‍: സംസ്ഥാന കോണ്‍ഗ്രസ്സില്‍ പ്രഖ്യാപിച്ച പുനസ്സംഘടനയ്ക്ക് മുന്നോടിയായി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്തേക്കുള്ള സാധ്യതാ പട്ടികയിലേക്കുള്ള പ്രവേശനത്തിനായി തിരക്കിട്ട നീക്കം. പ്രസിഡന്റുമാര്‍ക്ക് എഐസിസി പ്രായപരിധി നിശ്ചയിച്ചില്ലെന്ന വാര്‍ത്തയും പുറത്തു വന്നതോടെ ജില്ലയിലെ മുതിര്‍ന്ന നേതാക്കളാണ് പട്ടികയിലെത്താനുള്ള ചരട് വലികള്‍ നടത്തുന്നതില്‍ മുമ്പില്‍. കെപിസിസി സംസ്ഥാന സെക്രട്ടറി പഴകുളം മധു, യുഡിഎഫ് കണ്‍വീനറും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ബാബു ജോര്‍ജ്, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മാത്യു കുളത്തുങ്കല്‍, മുന്‍ ജില്ലാ പഞ്ചായത്തംഗവും തിരുവല്ല ഈസ്റ്റ് കോ-ഓപറേറ്റീവ് ബാങ്ക് പ്രസിഡന്റുമായ കെ ജയവര്‍മ്മ, ഡിസിസി മുന്‍ വൈസ് പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍, മുന്‍ ജനറല്‍ സെക്രട്ടറി ഏബ്രഹാം ജോര്‍ജ് പച്ചയില്‍, യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ സെക്രട്ടറി അനില്‍ തോമസ്, മുന്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ എ സുരേഷ്‌കുമാര്‍ എന്നിവര്‍ സാധ്യതാ പട്ടികയിലെത്തും. ജില്ലയിലെ മുതിര്‍ന്ന നേതാവും ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റുമായ എ ശംസുദ്ദീന്‍, ഡിസിസി സീനിയര്‍ വൈസ് പ്രസിഡന്റും ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ കെ കെ റോയിസണ്‍ എന്നിവരും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ സജീവ പരിഗണനയിലുള്ള പേരുകളാണ്. എ ഗ്രൂപ്പിന് ആധിപത്യമുള്ള ജില്ലയാണ് പത്തനംതിട്ട. അന്തരിച്ച മുന്‍ എംഎല്‍എ എം സി ചെറിയാന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ. പി ജെ കുര്യന്‍, എഐസിസി മുന്‍ അംഗവും ഇപ്പോള്‍ ഇടതു സഹയാത്രികനുമായ  അഡ്വ. പീലിപ്പോസ് തോമസ്, മുന്‍ എംഎല്‍എ അഡ്വ.കെ ശിവദാസന്‍ നായര്‍, നിലവിലുള്ള ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് തുടങ്ങിയവര്‍ എ ഗ്രൂപ്പിന്റെ പ്രതിനിധികളായാണ് ഡിസിസി പ്രസിഡന്റുമാരായത്. 1993ല്‍ നടന്ന           സംഘടനാ തിരഞ്ഞെടുപ്പിലും എ വിഭാഗം ശക്തമായ മേല്‍ക്കൈ നേടി. അതിനാല്‍ തന്നെ പുതിയ ഡിസിസി അധ്യക്ഷനെ കണ്ടെത്തുന്നതിലും ഗ്രൂപ്പ് സമവാക്യം തന്നെയാവും നേതാക്കള്‍ നേതൃത്വത്തിന് മുന്നില്‍ മുന്നോട്ട് വയ്ക്കുക. എങ്കിലും കെപിസിസി സംസ്ഥാന സെക്രട്ടറി പഴകുളം മധുവിന് വേണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ജില്ലയിലെ യുഡിഎഫ് കണ്‍വീനര്‍ ബാബു ജോര്‍ജിന് വേണ്ടി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തുള്ളതായും പിന്നാമ്പുറങ്ങളില്‍ സംസാരമുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day