|    Jan 17 Tue, 2017 2:29 pm
FLASH NEWS

ഡിസിസി അധ്യക്ഷന്മാരുടെ പ്രായപരിധി 60 വയസാക്കാന്‍ ഹൈക്കമാന്റ് നിര്‍ദേശം

Published : 22nd September 2016 | Posted By: mi.ptk

congress

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടനക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കമാന്റ്. ഡിസിസി അധ്യക്ഷന്മാരുടെ പ്രായപരിധി 60 വയസാക്കണമെന്നുള്ളതാണ് പ്രധാന നിര്‍ദേശം. യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് 60 വയസ് കഴിഞ്ഞവരെ ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് ഹൈക്കമാന്റ് കര്‍ശന നിര്‍ദേശം നല്‍കിയത്. പ്രവര്‍ത്തകര്‍ക്ക് താഴെതട്ടുമുതല്‍ പ്രവര്‍ത്തന പാരമ്പര്യം വേണമെന്നും രാഷ്ട്രീയത്തിനതീതമായി ജനങ്ങളുടെയിടയില്‍ സ്വീകാര്യത വേണമെന്നുള്ളതുമാണ് മറ്റ് നിര്‍ദേശങ്ങള്‍. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വീതംവയ്പ്പുകള്‍ അനുവദിക്കില്ലെന്ന നിലപാടാണ് ഹൈക്കമാന്റിന്റേത്‌

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 75 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക