|    Oct 23 Mon, 2017 2:51 am

ഡിസിസിയുടെ നേതൃത്വത്തില്‍ ബീഫ് ഫെസ്റ്റ് നടത്തി

Published : 30th May 2017 | Posted By: fsq

 

പത്തനംതിട്ട: രാജ്യത്തെ ജനങ്ങള്‍ എന്ത് കഴിക്കണമെന്ന് നിയമനിര്‍മാണത്തിലൂടെ തീരുമാനിക്കുന്ന മോദി സര്‍ക്കാര്‍ നയം ഫാഷിസ്റ്റ് നടപടിയാണെന്ന് മുന്‍ എംഎല്‍എ കെ ശിവദാസന്‍നായര്‍. കന്നുകാലികളെ മാംസത്തിനായി വില്‍ക്കുന്നത്്്‌നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് നടത്തിയ ഡിസിസി നടത്തിയ കരിദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വര്‍ഗീയവല്‍ക്കരിച്ച് ജനങ്ങള്‍ക്കിടയില്‍ വേര്‍തിരിവ് സൃഷ്ട്ടിക്കുവാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ജനങ്ങള്‍ക്കു നേരെയുള്ള അനാവശ്യ നിയന്ത്രണങ്ങളെ ചെറുത്തു തോല്‍പ്പിക്കുമെന്നും  ശിവദാസന്‍നായര്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്് അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, മുന്‍ എംഎല്‍എ മാലേത്ത് സരളാദേവി, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ഷംസുദ്ദീന്‍, മാത്യു കുളത്തിങ്കല്‍, ഏബ്രഹാം ജോര്‍ജ് പച്ചയില്‍, തോപ്പില്‍ ഗോപകുമാര്‍, ഡിസിസി ഭാരവാഹികളായ അഡ്വ. സുരേഷ്‌കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ് സംസാരിച്ചു. ഡിസിസി ഓഫിസില്‍ നിന്നും കറുത്തകൊടികളും ബാഡ്ജും ധരിച്ച് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ പാകം ചെയ്ത ബീഫ് വിതരണം ചെയ്തു പ്രതിഷേധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക