|    Aug 19 Sat, 2017 1:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിസിപിയുടെ റിപോര്‍ട്ട് തള്ളണം ; മലയാളം വാരിക പത്രാധിപര്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നല്‍കി

Published : 5th August 2017 | Posted By: fsq

 

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയെക്കുറിച്ചു മുന്‍ സംസ്ഥാന പോലിസ് മേധാവി ടി പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സമകാലിക മലയാളം വാരിക ലേഖകന്‍ പുറത്തുവിട്ടുവെന്ന പോലിസിന്റെ പ്രാഥമികാന്വേഷണ റിപോര്‍ട്ടിലെ കണ്ടെത്തല്‍ അടിസ്ഥാനരഹിതമാണെന്നു വ്യക്തമാക്കി എഡിറ്റര്‍ സജി ജയിംസ് മുഖ്യമന്ത്രിക്കും സംസ്ഥാന പോലിസ് മേധാവിക്കും കത്ത് നല്‍കി. റിപോര്‍ട്ട് തള്ളണമെന്നും കത്തില്‍ അഭ്യര്‍ഥിച്ചു. ടി പി സെന്‍കുമാര്‍ നടിയെക്കുറിച്ചു മോശം പരാമര്‍ശങ്ങള്‍ നടത്തിയെന്ന വനിതാ കൂട്ടായ്മയുടെ പരാതിയെക്കുറിച്ച് അന്വേഷിച്ച ഡിസിപി എന്‍ രമേശ് കുമാര്‍ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് അബ്രഹാമിനു നല്‍കിയ റിപോര്‍ട്ടിലാണ് ഇത്തരമൊരു കണ്ടെത്തല്‍ ഉള്ളതായി മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുന്നത്. സെന്‍കുമാറിന്റെ പരാമര്‍ശങ്ങള്‍ ലേഖകന്‍ പുറത്തുവിട്ടു എന്ന കണ്ടെത്തല്‍ യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്തതും സമകാലിക മലയാളത്തിന്റെ വിശ്വാസ്യതയെക്കുറിച്ച് അനാവശ്യ സംശയം ഉയര്‍ത്തുന്നതുമാണ്. അതുകൊണ്ടാണ് അത് അടിസ്ഥാനരഹിതമാണ് എന്ന വസ്തുത ചൂണ്ടിക്കാണിക്കുകയും തള്ളിക്കളയണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുള്ളത്. അഭിമുഖത്തിനു സെന്‍കുമാര്‍ അനുവാദം നല്‍കിയതാണെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു. ലേഖകനോട് പറഞ്ഞതല്ലാതെ ഒന്നും ഞങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുമില്ലെന്നും കത്തില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക