|    Aug 23 Wed, 2017 4:10 am
FLASH NEWS
Home   >  Sports  >  Cricket  >  

ഡിസംബറിലെ ഇന്ത്യാ-പാക് പരമ്പരയ്ക്ക് ശ്രീലങ്ക വേദിയാവും

Published : 23rd November 2015 | Posted By: swapna en

ndo-pak1

മുംബൈ; ഡിസംബര്‍ 15 മുതല്‍ 31 വരെ നടക്കുന്ന ഇന്ത്യാ-പാക് പരമ്പരയ്ക്ക് ശ്രീലങ്ക വേദിയാവും. ശ്രീലങ്കയിലെ കൊളംബോയും കാന്‍ഡിയുമാണ് വേദികള്‍. കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രസിഡന്റ് ശശാങ്ക് മനോഹറും പി.സി.ബി പ്രസിഡന്റ് ഷഹരിയാര്‍ ഖാനും ദുബായില്‍ നടത്തിയ ചര്‍ച്ചയിലാണ് വേദികള്‍ സംബന്ധിച്ച തീരുമാനമുണ്ടായത്.
മൂന്നു ഏകദിനങ്ങളും രണ്ടു ട്വന്റി-20 മല്‍സരങ്ങളുമടങ്ങിയതാണ് പരമ്പര.ഇന്ത്യയില്‍  കളിക്കാന്‍ പാകിസ്താനെ ബി.സി.സി.ഐ ക്ഷണിച്ചെങ്കിലും പി.സി.ബി ക്ഷണം നിരസിക്കുകയായിരുന്നു. ഡിസംബറില്‍ യു.എ.ഇയില്‍ ഇന്ത്യ-പാകിസ്താനെതിരേ കളിക്കുന്നുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക