|    Feb 24 Fri, 2017 7:21 am

ഡിസംബര്‍ 16 മുതല്‍ സിനിമ നിര്‍മാണവും വിതരണവും നിര്‍ത്തിവയ്ക്കും

Published : 15th November 2016 | Posted By: SMR

കൊച്ചി: ചലച്ചിത്ര നിര്‍മാതാക്കളും വിതരണക്കാരും തിേയറ്റര്‍ ഉടമകളുമായുളള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് ചലച്ചിത്ര മേഖല വീണ്ടും പ്രതിസന്ധിയില്‍. തിയേറ്റര്‍ വരുമാനത്തില്‍നിന്ന് നിര്‍മാതാക്കള്‍ക്ക് നല്‍കേണ്ട വിഹിതം കുറക്കാന്‍ കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഡിസംബര്‍ 16 മുതല്‍ മലയാള സിനിമ നിര്‍മാണവും മറ്റു ഭാഷാചിത്രങ്ങളുടെ വിതരണവും നിര്‍ത്തിവയ്ക്കുമെന്ന് ചലച്ചിത്ര നിര്‍മാണ, വിതരണ സംഘടനകളുടെ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിലവില്‍ നല്‍കുന്ന വിഹിതത്തില്‍ നിന്ന് ഏഴു ശതമാനം കുറയ്ക്കാനാണ് തിയേറ്റര്‍ ഉടമകളുടെ തീരുമാനം. എസി തിയേറ്ററില്‍ ആദ്യ ആഴ്ച വരുമാനത്തിന്റെ 60 ശതമാനവും ശേഷിക്കുന്ന ദിവസങ്ങളില്‍ 55 ശതമാനവുമാണ് നിര്‍മാതാക്കള്‍ക്ക് നല്‍കുന്നത്. നോണ്‍ എസി തിയേറ്ററില്‍ ആദ്യ ആഴ്ച വരുമാനത്തിന്റെ 65 ശതമാനവും തുടര്‍ന്നുള്ള ദിവസങ്ങളില്‍ 55 ശതമാനവും നല്‍കുന്നുണ്ട്.  എന്നാല്‍, ഡിസംബര്‍ 16 മുതല്‍ എസി തിയേറ്ററില്‍ ആദ്യ ആഴ്ച 52 ശതമാനവും ശേഷിക്കുന്ന ദിവസങ്ങളില്‍ 47 ശതമാനവും നോണ്‍ എസി തിയേറ്ററില്‍ ആദ്യ ആഴ്ച 57 ശതമാനവും ശേഷിക്കുന്ന ദിവസം 50 ശതമാനവും നല്‍കാനാണ് തിയേറ്റര്‍ ഉടമകള്‍ തീരുമാനിച്ചത്. ഇക്കാര്യം രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ എന്നിവരുടെ സംയുക്ത യോഗത്തിലാണ് നിര്‍മാണവും വിതരണവും നിര്‍ത്തി വയ്ക്കാനുള്ള തീരുമാനം. 16നുശേഷം പുതിയ ചിത്രങ്ങളുടെ നിര്‍മാണം ആരംഭിക്കേെണ്ടന്നും യോഗം തീരുമാനിച്ചിട്ടുണ്ട്. ചിത്രീകരണം നടക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കുമെന്നും ഭാരവാഹികള്‍  അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക