|    Dec 18 Tue, 2018 12:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിസംബര്‍ ആറ് മതേതരത്വ സംരക്ഷണദിനമായി ആചരിക്കും: ജമാഅത്ത് കൗണ്‍സില്‍

Published : 27th November 2018 | Posted By: kasim kzm

ആലപ്പുഴ: ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് ഫാഷിസ്റ്റ് വര്‍ഗീയശക്തികള്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ ഒത്താശയോടെ നശിപ്പിച്ചതിന്റെ 26ാം വാര്‍ഷികദിനമായ ഡിസംബര്‍ ആറിന് സംസ്ഥാനത്തു മതേതരത്വ സംരക്ഷണദിനമായി ആചരിക്കുന്നതിന് ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചു. ഛിദ്രശക്തികള്‍ അന്നത്തേക്കാളും ശക്തിയായി രാജ്യത്ത് വീണ്ടും കലാപമുണ്ടാക്കാന്‍ ശ്രമിച്ചുവരുന്ന സാഹചര്യമാണ് ഇന്നുള്ളത്. രാജ്യത്തിന്റെ മതേതരത്വവും ഐക്യവും അഖണ്ഡതയും സമുദായമൈത്രിയും നിലനിര്‍ത്താന്‍ ഡിസംബര്‍ ആറ് വ്യാഴാഴ്ചയും ഡിസംബര്‍ ഏഴ് വെള്ളിയാഴ്ചയും സംസ്ഥാനത്തെ മുഴുവന്‍ പള്ളികളിലും പ്രാര്‍ഥന നടത്തും. ജില്ല, താലൂക്ക് മേഖലകളിലും ജമാഅത്ത് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ മതസൗഹാര്‍ദ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നതിനും കമ്മിറ്റി തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി അഡ്വ. എ താജുദ്ദീന്‍ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ സി ഐ പരീത്, മാവുടി മുഹമ്മദ് ഹാജി, വെട്ടത്ത് മുഹമ്മദ് ഹാജി, മുഹമ്മദ് കോയ പരപ്പനങ്ങാടി, കെ കെ മുഹമ്മദ് കോഴിക്കോട്, ടി എച്ച് ഫൈസല്‍ വേങ്ങര, കാസിമുല്‍ കാസിമി കോഴിക്കോട്, ടി എച്ച് മുഹമ്മദ് ഹസന്‍, നസീര്‍ പുന്നയ്ക്കല്‍, എം സെയ്ത് മുഹമ്മദ് മുണ്ടക്കയം, നുജുമുദ്ദീന്‍ കൊല്ലം, പറമ്പില്‍ സുബൈര്‍, അബ്ദുല്‍ ഗഫൂര്‍ കട്ടാക്കട, സൂറത്ത് റഷീദ്, അഡ്വ. കരമന നൗഫല്‍, സിയാവുദ്ദീന്‍, ഡോ. ജഹാംഗീര്‍, അശ്‌റഫ് വൈദ്യന്‍, തൈക്കല്‍ സത്താര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss