|    Apr 28 Fri, 2017 2:02 am
FLASH NEWS

ഡിസംബര്‍ അഞ്ചിന് കേന്ദ്ര ഓഫിസുകള്‍ പിക്കറ്റ് ചെയ്യും: സുധീരന്‍

Published : 29th November 2016 | Posted By: SMR

തിരുവനന്തപുരം: നോട്ട് പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടിക്കെതിരേ ഡോ. മന്‍മോഹന്‍ സിങും നോബല്‍ പുരസ്‌കാര ജേതാവ് പ്രഫ. അമര്‍ത്യാ സെന്നും നടത്തിയ വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി പറയാന്‍ നരേന്ദ്ര മോദിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പറഞ്ഞു. തെറ്റുകള്‍ തിരുത്തുന്നതിനു പകരം അപ്രായോഗിക നിര്‍ദേശങ്ങളുമായി വീണിടത്ത് കിടന്ന് ഉരുണ്ടുകളിക്കുന്ന അവസ്ഥയിലാണ് നരേന്ദ്ര മോദി.
സാധാരണ ജനങ്ങളുടെ ജീവിതം ദുരിതമയമാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരേ കോണ്‍ഗ്രസ് നടത്തിവരുന്ന സമരം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോവും. അതിന്റെ ഭാഗമായി ഡിസംബര്‍ 5ന് സംസ്ഥാനത്ത് നിശ്ചയിക്കപ്പെട്ട കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കും. നഗരപരിധിയില്‍ പെട്ട എല്ലാ മണ്ഡലം കമ്മിറ്റികളും സംയുക്തമായി ഡിസിസികള്‍ നിശ്ചയിക്കുന്ന കേന്ദ്ര ഓഫിസുകള്‍ പിക്കറ്റ് ചെയ്യുമെന്നും സുധീരന്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day