|    Sep 23 Sat, 2017 4:39 pm
FLASH NEWS

ഡിവൈഎസ്പി, സിഐ പോസ്റ്റുകളില്‍ നിയമനമായില്ല; കേസുകളുടെ അന്വേഷണം അവതാളത്തില്‍

Published : 5th August 2016 | Posted By: SMR

വടകര: മേലുദ്യോഗസ്ഥരുടെ തീരുമാന പ്രകാരം മറ്റു സ്ഥലങ്ങളിലേക്ക് മാറിപ്പോയ വടകരയിലെ ഡിവൈഎസ്പി, സിഐ എന്നീ പോസ്റ്റുകളിലേക്ക് പുതിയ നിയമനം വൈകുന്നു. ഇത് കാരണം ജില്ലയിലെ റൂറല്‍ ഏരിയയും, നിരവധി ക്രൈം റിപോര്‍ട്ടും ചെയ്യുന്ന വടകരയിലെ വിവിധ കേസുകളിലെ തുടരന്വേഷണവും മറ്റും അവതാളത്തിലേക്ക്.
കഴിഞ്ഞ 27നായിരുന്നു വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന വിശ്വഭരന്‍ സ്ഥലം മാറി പോയത്. ശേഷം നാദാപുരം സിഐക്ക് വടകരയുടെ അധിക ചുമതല നല്‍കുകയാണ് ചെയ്തത്. എന്നാല്‍ വിവിധ കേസുകളില്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന സിഐ സ്ഥലം മാറിയതോടെ തുടരന്വേഷണം അവതാളത്തിലായിരിക്കുകയാണ്.
എംഎച്ച്ഇഎസ് കോളജിലെ രണ്ടാം വര്‍ഷം ബിരുദ വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ തുടരന്വേഷണത്തിനായി വിവിധ തലങ്ങളില്‍ നിന്ന് സമ്മര്‍ദ്ദം വരുന്നുണ്ടെങ്കിലും സി ഐ ഇല്ലാത്തതിനാലാണ് തുടരന്വേഷണം നടക്കാത്തതെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇപ്പോള്‍ ഈ കേസ് നാദാപുരം സിഐ രാജപ്പനാണ് അന്വേഷിക്കുന്നത്.
മാത്രമല്ല സ്റ്റേഷനുകളിലേക്ക് എത്തുന്ന മറ്റു കേസുകളും ഇക്കാരണത്താല്‍ തന്നെ ഫയലില്‍ ഒതുങ്ങുകയാണ്. അഴിത്തലയിലെ ജസീല എന്ന യുവതി പാലക്കാട് വച്ച് അപകടത്തില്‍ പെട്ട് മരണപ്പെട്ടതില്‍ ദുരൂഹതയുണ്ടെന്നും സംഭവം അന്വേഷിച്ച് സത്യം പുറത്ത് വരണമെ ന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ പോയപ്പോള്‍ സിഐ ഇല്ലെന്നും പുതിയ നിയമനം വന്നാലെ അന്വേഷണം നടത്തുമെന്നുമാണ് അറിയിച്ചത്.
ഇതേ തുടര്‍ന്ന് നാട്ടുകാര്‍ റൂറല്‍ എസ്പി പരാതി കൊടുത്തെങ്കിലും എസ്പിയും ഇതേ മറുപടി നല്‍കി. ക്രൈം റിപോര്‍ട്ട് ചെയ്യുന്നതില്‍ മുന്‍പന്തിയിലായ വടകരയില്‍ രണ്ട് പ്രധാനപ്പെട്ട പോസ്റ്റുകളാണ് ആളില്ലാതെ കിടക്കുന്നത്. വലിയ കേസുകള്‍ക്കെല്ലാ ം മേല്‍നോട്ടം വഹിക്കുന്ന ഡി വൈഎസ്പി സ്ഥലം മാറി പോയിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. ഇക്കാര്യത്തില്‍ പുതിയ നിയമനം എന്നുണ്ടാവുമെന്ന കാര്യത്തില്‍ റൂറല്‍ എസ്പിക്ക് പോലും അറിവില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക