|    Dec 10 Mon, 2018 5:22 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിവൈഎസ്പി ഓഫിസുകളില്‍ റീജ്യനല്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് 5000 പോലിസ് ഉദ്യോഗസ്ഥര്‍ കൂടി

Published : 18th August 2018 | Posted By: kasim kzm

തിരുവനന്തപുരം: മഴക്കെടുതിയുടെ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി 5000 പോലിസുദ്യോഗസ്ഥരെക്കൂടി ഇന്നലെ സംസ്ഥാനത്താകെ വിന്യസിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 35,000ഓളം പോലിസുകാര്‍ രംഗത്തുണ്ട്. ഇവര്‍ക്കു പുറമെയാണ് 5000 പേരെ കൂടി വിന്യസിച്ചത്.
ക്രൈംബ്രാഞ്ച്, സ്‌പെഷ്യല്‍ ബ്രാഞ്ച്, തുടങ്ങിയ എല്ലാ സ്‌പെഷ്യല്‍ യൂനിറ്റുകളില്‍ നിന്നും ഉദ്യോഗസ്ഥരെ ഇതിനായി സജ്ജമാക്കി. പ്രളയം രൂക്ഷമായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് മുതിര്‍ന്ന പോലിസുദ്യോഗസ്ഥര്‍ക്കു ചുമതല നല്‍കിയിട്ടുണ്ടെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ ഡിഐജി ഷെഫീന്‍ അഹ്മദ്, എറണാകുളം ജില്ലയില്‍ ഐജി വിജയ് സാക്കറെ, തൃശൂര്‍ ജില്ലയില്‍ ഐജി എം ആര്‍ അജിത് കുമാര്‍ എന്നിവര്‍ മേല്‍നോട്ടച്ചുമതല വഹിക്കും. തൃശൂരില്‍ റേഞ്ച് ഐജിക്ക് പുറമെ ഐജി എസ് ശ്രീജിത്തും രക്ഷാപ്രവര്‍ത്തനത്തെ സഹായിക്കും.
ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ആറന്‍മുള, തിരുവല്ല, റാന്നി- കെ ജി സൈമണ്‍, കമാന്‍ഡന്റ്, കെഎപി 3, ചെങ്ങന്നൂര്‍, കുട്ടനാട്- റെജി ജേക്കബ്, അസി. ഡയറക്ടര്‍, ആലുവ- കാര്‍ത്തികേയന്‍ ഗോകുലചന്ദ്രന്‍, കമാന്‍ഡന്റ്, കെഎപി 5, ചാലക്കുടി- സുദര്‍ശന്‍ കെ—എസ്, എസ്പി, അനാലിസിസ് വിങ്, സിബിസിഐഡി, വടക്കേക്കര, പരവൂര്‍, കൊടുങ്ങല്ലൂര്‍, വലപ്പാട്- സാബു മാത്യു, എസ്പി, സിബിസിഐഡി, എറണാകുളം. ഗ്രൗണ്ട് ഓപറേഷന്റെ ചുമതലകളായിരിക്കും ഈ ഉദ്യേഗസ്ഥര്‍ നിര്‍വഹിക്കുക.
ബന്ധപ്പെട്ട ഡിവൈഎസ്പി ഓഫിസുകളില്‍ റീജ്യനല്‍ കണ്‍ട്രോള്‍ റൂമുകളും ആരംഭിച്ചിട്ടുണ്ട്. റീജ്യനല്‍ കണ്‍ട്രോള്‍ റൂമിന്റെ നമ്പറുകള്‍
ആറന്‍മുള, തിരുവല്ല, റാന്നി, പത്തനംതിട്ട: ഫോണ്‍ 9497 990 242,
ചെങ്ങന്നൂര്‍, കുട്ടനാട്: ഫോണ്‍ 9497 996929,
ആലുവയും സമീപ പ്രദേശങ്ങളും: ഫോണ്‍ 9497 996 932,
ചാലക്കുടി: ഫോണ്‍ 9497 996 931, വടക്കേക്കര, പരവൂര്‍, കൊടുങ്ങല്ലൂര്‍, വലപ്പാട്: ഫോണ്‍ 9497990240
സംസ്ഥാനത്താകെ 262 ബോട്ടുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജമാക്കിയിട്ടുണ്ട്. ഹെലികോപ്റ്ററുകളില്‍ വയര്‍ലസ് സെറ്റും മൊബൈല്‍ ഫോണും ഉള്‍പ്പെടെയുള്ള പോലിസുദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനുണ്ടാവും.
രക്ഷാ ബോട്ടുകളിലും വയര്‍ലസ് സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. ജില്ലാ ഭരണകൂടം, ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍, വിവിധ സൈനിക വിഭാഗങ്ങള്‍ എന്നിവരുമായി ഏകോപിപ്പിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ജില്ലാ ആസ്ഥാനങ്ങളിലും പോലിസ് സ്റ്റേഷനുകളിലും പരമാവധി ഇത്തരം സാധനങ്ങള്‍ എത്തിക്കാന്‍ പൊതുജനങ്ങളോടും ഡിജിപി അഭ്യര്‍ഥിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss