|    Dec 16 Sun, 2018 6:29 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിവൈഎസ്പിയെ ഉടന്‍ അറസ്റ്റ് ചെയ്യണം: രമേശ് ചെന്നിത്തല

Published : 7th November 2018 | Posted By: kasim kzm

തിരുവനന്തപുരം: യുവാവിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ട് കൊന്ന നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മരിച്ച സനല്‍കുമാറിനെ വാക്തര്‍ക്കത്തിനിടെ ഡിവൈഎസപി ഹരികുമാര്‍ മറ്റൊരു വാഹനത്തിനു മുന്നിലേക്ക് പിടിച്ച് തള്ളുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. സ്വകാര്യ സന്ദര്‍ശനത്തിനെത്തിയ ഡിവൈഎസ്പിക്ക് തന്റെ വാഹനമെടുക്കാന്‍ കഴിയാത്ത വിധത്തതില്‍ തന്റെ വണ്ടി പാര്‍ക്ക് ചെയ്തു എന്നാരോപിച്ചാണ് ഡിവൈഎസ്പി ഹരികുമാര്‍ സനലിനെ മറ്റൊരു വാഹനത്തിനു പിന്നിലേക്ക് പിടിച്ചുതള്ളിയത്. ഡിവൈഎസ്പിയെ കേസില്‍ നിന്നു രക്ഷപ്പെടുത്താനുള്ള ശ്രമമാണ് പോലിസ് നടത്തുന്നത്. കൊലക്കുറ്റത്തിന് കേസെടുത്തെങ്കിലും ഇതുവരെ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിട്ടില്ല. അറസ്റ്റ് വൈകിപ്പിച്ച് തെളിവുകള്‍ നശിപ്പിക്കാനാണ് പോലിസ് ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മരിച്ച സനല്‍കുമാറിന്റെ ഭാര്യക്കു സര്‍ക്കാര്‍ ജോലി നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മതിയായ നഷ്ടപരിഹാരവും നല്‍കണം.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നിരപരാധികളായ നിരവധി പേരുടെ ജീവനുകള്‍ പോലിസിന്റെ അതിക്രമത്താല്‍ പൊലിഞ്ഞിട്ടുണ്ട്. ഇല്ലാത്ത മോഷണക്കേസ് തലയില്‍ വച്ചു ഗള്‍ഫ് മലയാളിയായ താജുദ്ദീനെയും ആദിവാസി യുവാവായ ചന്ദ്രനെയും പോലിസ് അറസ്റ്റ് ചെയ്തു ലോക്കപ്പിലിട്ട് പീഡിപ്പിച്ചത്. കേരളത്തിലെ പോലിസ് സംവിധാനം കയറുപൊട്ടിയ അവസ്ഥയിലാണ്. ആരാണ് പ്രതി, ആരെ പിടിക്കണം എന്നൊന്നും അവര്‍ക്ക് നിശ്ചയമില്ല.
നിരപരാധിയായ ആരും ഏത് സമയവും പോലിസിന്റെ അതിക്രമം നേരിടേണ്ടി വരുമെന്ന അവസ്ഥയാണ് ഇപ്പോള്‍ കേരളത്തില്‍ സംജാതമായിരിക്കുന്നത്. കുത്തഴിഞ്ഞ പോലിസ് സംവിധാനം സൃഷ്ടിച്ചു നിരപരാധികളെ വേട്ടയാടുന്നതില്‍ ഒന്നാം പ്രതി ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss