|    Jan 22 Sun, 2017 5:21 am
FLASH NEWS

ഡിവൈഎസ്പിയുടെ മരണം: ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്

Published : 14th July 2016 | Posted By: SMR

ബംഗളൂരു: മംഗളൂരു ഡിവൈഎസ്പി എം കെ ഗണപതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്തരവിട്ടു. ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരം അദ്ദേഹം നിയമസഭയിലാണ് അറിയിച്ചത്. ഗണപതിയുടെ ആത്മഹത്യയെ ചൊല്ലി കഴിഞ്ഞ മൂന്നു ദിവസമായി പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചുവരുകയായിരുന്നു.
ഹൈക്കോടതി ജഡ്ജി(റിട്ട.)ക്കായിരിക്കും അന്വേഷണ ച്ചുമതലയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആറു മാസത്തിനകം അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് സമര്‍പ്പിക്കും. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ബിജെപിയുടെ ആവശ്യം മുഖ്യമന്ത്രി തള്ളി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക