|    Jan 23 Mon, 2017 8:34 pm
FLASH NEWS

ഡിവൈഎസ്പിയുടെ ആത്മഹത്യ: അന്വേഷണം സിഐഡിക്ക്

Published : 9th July 2016 | Posted By: SMR

ബംഗഌരു: മംഗഌരു ഡിവൈഎസ്പി എം കെ ഗണപതിയുടെ ആത്മഹത്യ സംബന്ധിച്ച അന്വേഷണം കര്‍ണാടക സര്‍ക്കാര്‍ സിഐഡിക്കു കൈമാറി. അന്വേഷണ റിപോര്‍ട്ട് ലഭിച്ചാലുടന്‍ പ്രതികള്‍ക്കെതിരേ ഉചിതമായ നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞു. ഒരാഴ്ചയ്ക്കകം രണ്ടാമത്തെ പോലിസ് ഓഫിസറാണ് കര്‍ണാടകയില്‍ ആത്മഹത്യ ചെയ്യുന്നത്.
മടികേരിയിലെ ലോഡ്ജ് മുറിയിലാണ് ഗണപതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം അഞ്ചിന് ചിക്കമംഗളൂരു ഡിവൈഎസ്പി കല്ലപ്പ ഹാന്റിബാഗും ആത്മഹത്യ ചെയ്തിരുന്നു. ഇദ്ദേഹം ഒരു പ്രാദേശിക ചാനലിനു നല്‍കിയ അഭിമുഖത്തില്‍ രണ്ടു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും മന്ത്രി കെ ജെ ജോര്‍ജും തന്നെ പീഡിപ്പിക്കുന്നതായി ആരോപിച്ചിരുന്നു. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദികള്‍ എ എം പ്രസാദ്, പ്രണബ് മൊഹന്തി എന്നീ പോലിസ് ഓഫിസര്‍മാരും മന്ത്രി ജോര്‍ജുമാണെന്ന് ആത്മഹത്യ ചെയ്ത ഗണപതിയും പറഞ്ഞിരുന്നു.
പോലിസ് ഓഫിസര്‍മാരുടെ ആത്മഹത്യയില്‍ സര്‍ക്കാരിനെ പ്രതിപക്ഷം ശക്തമായി വിമര്‍ശിച്ചു. മന്ത്രി കെ ജെ ജോര്‍ജ് രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍, ബിജെപിക്ക് അതിനുള്ള ധാര്‍മിക അവകാശമില്ലെന്നാണ് മുഖ്യമന്ത്രി സിദ്ധാരാമയ്യ പറഞ്ഞത്. ഇതിനിടെ, ആത്മഹത്യ ചെയ്ത പോലിസ് ഓഫിസര്‍ ഗണപതിയുമായി തനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്ന് മന്ത്രി കെ ജെ ജോര്‍ജ് പറഞ്ഞു. പോലിസ് ഓഫിസറെ ദ്രോഹിച്ചതായി ഏതെങ്കിലും തരത്തിലുള്ള തെളിവ് ബിജെപി ഹാജരാക്കുകയാണെങ്കില്‍ രാജിവയ്ക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക