|    Nov 22 Thu, 2018 12:24 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഡിവൈഎസ്പിക്കെതിരേ ലുക്കൗട്ട് നോട്ടീസ്

Published : 8th November 2018 | Posted By: kasim kzm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ തര്‍ക്കത്തിനിടെ ഡിവൈഎസ്പി യുവാവിനെ കാറിനു മുമ്പില്‍ തള്ളിയിട്ടുകൊന്ന സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. പ്രതി ഉന്നത ഉദ്യോഗസ്ഥനായതിനാലാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
അതേസമയം, ഡിവൈഎസ്പി ഹരികുമാറിനെതിരേ പോലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഹരികുമാറിന്റെ പാസ്‌പോര്‍ട്ട് കണ്ടെത്താനും നീക്കം ആരംഭിച്ചു. അന്വേഷണസംഘത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി. എന്നാല്‍, അപകടമുണ്ടാക്കിയ കാര്‍ ഇതുവരെ കണ്ടെത്താനാവാത്തത് അന്വേഷണത്തിനു തിരിച്ചടിയായി.
കഴിഞ്ഞദിവസമാണ് നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കാറിനു മുന്നിലേക്ക് പിടിച്ചുതള്ളി ഡിവൈഎസ്പി കൊലപ്പെടുത്തിയത്. കാവുവിള സ്വദേശി സനല്‍കുമാര്‍ (32) ആണ് കൊല്ലപ്പെട്ടത്. കൊടങ്ങാവിളയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈഎസ്പി തന്റെ വാഹനത്തിനു തടസ്സമായി കാര്‍ പാര്‍ക്ക് ചെയ്തതില്‍ പ്രകോപിതനായി സനലിനെ മര്‍ദിക്കുകയും തുടര്‍ന്ന് റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു.
കേസില്‍ പോലിസ് മെല്ലെപ്പോക്ക് നയമാണ് സ്വീകരിക്കുന്നതെന്ന് സനലിന്റെ ഭാര്യയും ബന്ധുക്കളും ആരോപിച്ചു. പ്രതിയെ കണ്ടെത്താതെ കീഴടങ്ങുന്നതും കാത്തിരിക്കുകയാണ് അന്വേഷണസംഘമെന്നും ഭാര്യ വിജി ആരോപിച്ചു. പ്രതി മുന്‍കൂര്‍ജാമ്യത്തിനായി ശ്രമിക്കുന്നതായി സൂചനയുണ്ട്. 2017ലും 18ലുമായി വിജിലന്‍സ് നല്‍കിയ റിപോര്‍ട്ടില്‍ ഡിവൈഎസ്പി ഹരികുമാറിനെ സ്വഭാവദൂഷ്യത്തിന് സസ്‌പെന്‍ഡ് ചെയ്യണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, ഈ റിപോര്‍ട്ടിന്‍മേല്‍ ഡിജിപി നടപടിയെടുത്തിരുന്നില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss