|    Nov 18 Sun, 2018 11:36 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിവൈഎസ്പിക്കെതിരേ നീക്കം ശക്തമാക്കി ക്രൈംബ്രാഞ്ച്

Published : 11th November 2018 | Posted By: kasim kzm

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഡിവൈഎസ്പി തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ച സംഭവത്തില്‍ ഡിവൈഎസ്പി ഹരികുമാറിനെതിരേ നീക്കം ശക്തമാക്കി അന്വേഷണസംഘം.
ഹരികുമാറും സുഹൃത്ത് ബിനുവും തമിഴ്‌നാട്ടില്‍ ഒളിവിലാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. ഇരുവരും മധുര വിട്ടുവെന്ന സൂചനയും അന്വേഷണസംഘം നല്‍കുന്നു. പ്രതി ഡിവൈഎസ്പി ഹരികുമാറിന്റെയും രക്ഷപ്പെടാന്‍ സഹായിച്ച ജ്വല്ലറിയുടമ ബിനുവിന്റെയും ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഹരികുമാറിന്റെ സഹോദരനോടും രക്ഷപ്പെടാന്‍ സഹായിച്ച ബിനുവിന്റെ മകനോടും ഹാജരാവാന്‍ അന്വേഷണ സംഘം നിര്‍ദേശം നല്‍കി. അതേസമയം, സംഭവം നടന്ന് ആറു ദിവസമായിട്ടും പ്രതിയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമിടയില്‍ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഇന്നലെ ഹരികുമാറിന്റെ ബന്ധുവീടുകളിലും മറ്റും പരിശോധന നടത്തി. ഡിവൈഎസ്പിയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മരിച്ച സനല്‍കുമാറിന്റെ ഭാര്യ വിജി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. അറസ്റ്റ് വൈകിയാല്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ സമരം ആരംഭിക്കുമെന്നു കഴിഞ്ഞ ദിവസം ഇവര്‍ പ്രഖ്യാപിച്ചിരുന്നു.
അന്വേഷണ സംഘത്തലവനെ മാറ്റണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കുടുംബം. ഹരികുമാര്‍ ഉടന്‍ കീഴടങ്ങുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. കീഴടങ്ങാന്‍ പറയണമെന്ന് ഹരികുമാറിന്റെ ഭാര്യയോടും അടുത്ത ബന്ധുക്കളോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss