|    Jun 22 Thu, 2017 5:29 pm
FLASH NEWS

ഡിവൈഎഫ്‌ഐ സമ്മേളനത്തില്‍ സംഘര്‍ഷം

Published : 22nd November 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: ഡിവൈഎഫ്‌ഐ പാറത്തോട് മേഖലാ സമ്മേളനത്തില്‍ സംഘര്‍ഷവും ഇറങ്ങിപ്പോക്കും. ഇടക്കുന്നം ഹൈസ്‌കൂളില്‍ മേഖലാ സമ്മേളനം നടക്കുന്നതിനിടെയാണു സംഭവം. ഡിവൈഎഫ്‌ഐ ഏരിയാ സെക്രട്ടറി ടി പ്രസാദ് സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വാര്‍ഷിക റിപോര്‍ട്ട് അവതരണത്തിനു ശേഷം മേഖല അംഗങ്ങളുടെ യോഗത്തില്‍ വിഷയങ്ങള്‍ പുനപരിശോധന ചര്‍ച്ചയ്ക്ക് വിധേയമാക്കി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാറിലെ  എ ല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്കു പിന്നില്‍ ഒരുവിഭാഗം പാര്‍ട്ടി നേതൃത്വങ്ങളും പ്രവര്‍ത്തകരുമാണെന്ന് ആരോപണം ഉയര്‍ന്നതോടെ ഡിവൈഎഫ്‌ഐ മേഖലാ കമ്മിറ്റിയംഗത്തെ മേഖലാ പ്രസിഡന്റ് ജറിന്‍ സാബു കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ്  ഉന്തുംതള്ളും ഉണ്ടാക്കുകയായിരുന്നു.തിരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ സിപിഎമ്മിലും ഡിവൈഎഫ്‌ഐയിലും അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പിന്നീട് പുതിയ മേഖലാ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്ന സമയത്ത് മേഖലാ പ്രസിഡന്റായി ജറിന്‍ സാബുവിനെയും സിയാദിനെയും തിരഞ്ഞെടുത്തത് അംഗീകരിക്കാന്‍ കഴിയില്ലന്നും ഇടുക്കുന്നത്തുള്ളവര്‍ മാത്രം കൂടുതല്‍ പേര്‍ കമ്മിറ്റിയില്‍ എത്തിയതോടെ വീണ്ടും ഇതിനെതിരേയുള്ള പ്രതിഷേധവുമായ ഒരു വിഭാഗം ഇറങ്ങിപ്പോവുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക