|    Jul 23 Mon, 2018 2:10 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിവൈഎഫ്‌ഐ രണ്ടു ലക്ഷം നേത്രങ്ങള്‍ ദാനം ചെയ്യും

Published : 3rd November 2017 | Posted By: fsq

 

കൊച്ചി: ഡിവൈഎഫ്‌ഐ സ്ഥാപകദിനമായ ഇന്നു രണ്ടു ലക്ഷം നേത്രങ്ങള്‍ ദാനം ചെയ്യുമെന്നു സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യൂനിറ്റുകളുടെ നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി ആളുകളെ ബോധവല്‍ക്കരിച്ചാവും നേത്രദാന സമ്മതപത്രങ്ങള്‍ ഒപ്പിട്ടുവാങ്ങുക. “അന്ധതയെ നേരിടാന്‍ യുവതയുടെ കണ്ണുകള്‍’ എന്ന കാംപയിനാണ് ഇതിനായി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പുത്തന്‍കുരിശില്‍ നടക്കും. പാചകവാതക വിലവര്‍ധനക്കെതിരേ 6ന് എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും അടുപ്പുകൂട്ടല്‍ സമരം സംഘടിപ്പിക്കുമെന്നും എംഎല്‍എ അറിയിച്ചു. കേന്ദ്ര കമ്മിറ്റിയംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറി കെ എസ് അരുണ്‍ കുമാര്‍, പ്രസിഡന്റ് പ്രിന്‍സി കുര്യാക്കോസ് എന്നിവരും പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss