|    Oct 21 Sat, 2017 8:51 am
FLASH NEWS

ഡിവൈഎഫ്‌ഐ- യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

Published : 20th March 2017 | Posted By: fsq

 

എരുമേലി:  എരുമേലിയില്‍ വീണ്ടും രാഷ്ട്രീയ സംഘര്‍ഷം  തലപൊക്കി . കഴിഞ്ഞ ദിവസം രാത്രിയില്‍  യൂത്ത് കോണ്‍ഗ്രസ്  ഡിവൈഎഫ്‌ഐ പ്രവര്‍ത്തക ര്‍ തമ്മില്‍ സംഘട്ടനവും കത്തി വീശലും സോഡാകുപ്പിയേറും നടന്നു. എരുമേലി കെഎസ്ആര്‍ടിസി സെന്റര്‍ റോഡിലാണ് സംഭവം. രാത്രി ഒമ്പതരയോടെ ഇരുവിഭാഗവും തമ്മില്‍ കടയ്ക്കുളളിലും റോഡിലും വച്ച് ഏറ്റുമുട്ടുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറി പി ഡി ദിഗീഷിന്റെ കട അടിച്ചുതകര്‍ത്ത നിലയിലാണ്. ദിഗീഷ് , സഹോദരന്‍ അരവിന്ദ് (18) , സുഹൃത്തുക്കളും എരുമേലി സ്വദേശികളുമായ പനച്ചിയില്‍ അജ്മല്‍ഖാ ന്‍ (21) , ഓട്ടോഡ്രൈവര്‍ പാറക്കുഴി ജെയ്‌സണ്‍ (24) എന്നിവര്‍ പരിക്കുകളോടെ മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിലും എസ്എഫ്‌ഐ പ്രവര്‍ത്തകരായ കറുകാഞ്ചേരി അഫ്‌സല്‍ (20), പുളിക്കല്‍ ബാരി (21) എന്നിവര്‍ കാഞ്ഞിരപ്പളളി ജനറല്‍ ആശുപത്രിയിലും ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം എരുമേലി എംഇഎസ് കോളജില്‍ എസ്എഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും കെ എസ്‌യുവിന്റെ കൊടിമരം തകര്‍ക്കുകയും ചെയ്തിരുന്നു.
ഇതേ ചൊല്ലിയാണ് എരുമേലിയില്‍ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത്. ഡിവൈഎഫ്‌ഐയില്‍ നിന്നും രാജിവച്ച് യൂത്ത് കോ ണ്‍ഗ്രസില്‍ ചേര്‍ന്ന് മണ്ഡലം ഭാരവാഹിയായ ദിഗീഷിന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരേ മര്‍ദിക്കുകയായിരുന്നെന്നും ദിഗീഷ് തന്നെ സ്വന്തം കട അടിച്ചു തകര്‍ത്തതാണെന്നും സിപിഎം  ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ഇത് വാസ്തവ വിരുദ്ധമാണെന്നും ഈരാറ്റുപേട്ട , പിണ്ണാക്കനാട് പ്രദേശങ്ങളിലെ പ്രവര്‍ത്തകരുമായി എരുമേലിയിലെ ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ എത്തി തന്റെ കടക്കുളളില്‍ കയറി കട അടിച്ചുതകര്‍ക്കുകയും മര്‍ദിക്കുകയുമായിരുന്നെന്ന് ദിഗീഷ് പറയുന്നു. സ്വര്‍ണമാല അപഹരിച്ചെന്നും രണ്ട് ഐ ഫോണുകള്‍ എറിഞ്ഞ് തകര്‍ത്തെന്നും പറയുന്നു. സംഭവത്തില്‍ പോലിസ് കേസെടുത്തിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക