|    Jul 21 Sat, 2018 11:35 am
FLASH NEWS

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊന്മുണ്ടം പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു

Published : 19th September 2017 | Posted By: fsq

 

താനൂര്‍: പഞ്ചായത്ത് ഓഫീസിനു മുന്നിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയതിന് പരിഹാരം കാണാത്തതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊന്മുണ്ടം പഞ്ചായത്ത് സെക്രട്ടറിയെ ഘൊരാവോ ചെയ്തു.തിങ്കളാഴ്ച രാവിലെ പത്തോടെയായിരുന്നു സമരം നടത്തിയത്.   വൈലത്തൂരില്‍ സ്ഥിതി ചെയ്യുന്ന രാജീവ്ഗാന്ധി ഷോപ്പിങ് കോംപ്ലക്‌സിലെ പൊന്മുണ്ടം പഞ്ചായത്ത് ഓഫീസിനു മുന്നിലാണ് നാലു ദിവസം മുമ്പ് സെപ്റ്റിക് ടാങ്ക് പൊട്ടിയത്. ദുര്‍ഗന്ധം വമിക്കുന്ന മലിനജലം മാര്‍ക്കറ്റിറിലൂടെ ഒഴുകിയതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സെക്രട്ടറിക്ക് രേഖാമൂലം പരാതി നല്‍കി.മൂന്നു ദിനം കഴിഞ്ഞിട്ടും പഞ്ചായത്ത് അധികൃതര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമം നടത്താത്തതിനെ തുടര്‍ന്നാണ് ഉപരോധ സമരവുമായി ഡിവൈഎഫ്‌ഐ മുന്നോട്ടു വന്നത്. വൈലത്തൂരിലെ മത്സ്യ മാംസ പച്ചക്കറി മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്നത് പഞ്ചായത്ത് ഓഫീസില്‍ താഴെയാണ്.  ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി  ശൈഖ് മൊയ്തീന്‍, പ്രസിഡന്റ് അജിത്ത് കാവനാട്, കെ കെ വേലായുധന്‍, ഒ അലവി, സുധീരന്‍ കാവപ്പുര തുടങ്ങിയവര്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss