|    Feb 28 Tue, 2017 4:40 am
FLASH NEWS

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു

Published : 2nd December 2016 | Posted By: SMR

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പോലിസ് സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു    വെള്ളറട: ഡിവൈഎഫ്‌ഐ വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ പോലിസ് പിടികൂടി റിമാന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇന്നലെ വൈകീട്ട് വെള്ളറട സര്‍ക്കിള്‍ സ്റ്റേഷന്‍ അടിച്ചു തകര്‍ത്തു. സ്റ്റേഷന് മുന്നിലുണ്ടായിരുന്ന പാറശാല സിഐയുടെ ജീപ്പ് എറിഞ്ഞു തകര്‍ത്തു. സര്‍ക്കിള്‍ സ്റ്റേഷന്റെ ജനാലകള്‍ അടിച്ചു തകര്‍ക്കുകയും ചെയ്തു. കല്ലേറില്‍ സര്‍ക്കിള്‍ സ്റ്റേഷനിലെ കംപ്യൂട്ടര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍ അടക്കം ലക്ഷങ്ങളുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ആക്രമണത്തില്‍ എആര്‍ ക്യാംപിലെ പോലിസുകാരന്‍ പ്രശാന്തിന് തലക്ക് ഗുരുതരമായി പരിക്കേറ്റു. പ്രശാന്തിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആക്രമണ ശേഷം ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകര്‍ പിന്‍വാങ്ങി. സ്റ്റേഷന് മുന്നില്‍ വന്‍ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. വെള്ളറട സിഐയെ എറിഞ്ഞു വീഴ്ത്തിയ കേസിലും  കെഎസ്ആര്‍ടിസി ഡിപ്പോക്കുള്ളില്‍ കയറി കണ്ടക്ടറെ മര്‍ദ്ദിച്ച കേസിലും  കട അടിച്ച് തകര്‍ത്ത കേസിലും വാറന്റ്  പ്രതിയായിരുന്നു പോലിസ് പിടികൂടി റിമാന്റ് ചെയ്യപ്പെട്ട പ്രിന്‍സ്.  അറസ്റ്റ് ചെയ്ത പോലിസുകാരന്റെ ഷര്‍ട്ട് വലിച്ചു കീറിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ  സ്റ്റേഷനില്‍ എത്തിയ  പാര്‍ട്ടി പ്രവര്‍ത്തകര്‍ ബലമായി ഇറക്കി കൊണ്ട് പോവാനുള്ള ശ്രമവും പോലിസ് തടയുകയായിരുന്നു. പ്രിന്‍സിനെ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സിപിഎം പ്രവര്‍ത്തകര്‍ ബഹളം വച്ചു. തുടര്‍ന്ന് പോലിസ് പ്രിന്‍സിനെ നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നും ഡിസ്്ചാര്‍ജ് ചെയത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. പ്രിന്‍സ് റിമാന്റ് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് പ്രകോപിതരായ പ്രവര്‍ത്തകരാണ് സ്റ്റേഷനിന്‍ ആക്രമണം അഴിച്ചു വിട്ടത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day