|    Apr 21 Sat, 2018 12:13 am
FLASH NEWS

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു നേരെ വധശ്രമം

Published : 30th November 2016 | Posted By: SMR

ചിറയിന്‍കീഴ്: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ചതായി പരാതി. കഴിഞ്ഞ ദിവസം രാത്രി ഒമ്പതര മണിയോടെയായിരുന്നു സംഭവം. പെരുങ്ങുഴി തുണ്ടുവിളാകത്ത് വീട്ടില്‍ അനു, മുന്‍ ഡിവൈഎഫ്‌ഐ കോവില്‍നട യൂനിറ്റ് പ്രസിഡന്റ് വിനീഷ്, സെക്രട്ടറി ലെനിന്‍, അഴൂര്‍ മേഖലാ ജോയിന്റ് സെക്രട്ടറി വിനോദ് എന്നിവരെയാണ്. വധിക്കാന്‍ ശ്രമിച്ചത്. പെരുങ്ങുഴി ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന ഇവരെ സിബിരാജും മറ്റ് രണ്ടു പേരും അവരുടെ കൈയിലുണ്ടായിരുന്ന ആയുധം കൊണ്ട് വധിക്കാന്‍ ശ്രമിച്ചു. സിബി രാജും കൂട്ടുകാരും വാള്‍ കൊണ്ട് കഴുത്ത് ലക്ഷ്യമാക്കി ആഞ്ഞ് വെട്ടിയത് തടഞ്ഞ അനുവിന്റെ കൈപ്പത്തിയില്‍ ആഴത്തിലുള്ള മുറിവുണ്ടായി. അനുവിന്റെ കൂടെയുണ്ടായിരുന്ന ലെനിന് കൈയ്ക്ക് പൊട്ടലുണ്ട്. വിനീഷിനും, വിനോദിനും സാരമായി പരിക്കേറ്റു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss