|    Dec 19 Wed, 2018 5:32 pm
FLASH NEWS

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സംഭവം; ആര്‍എസ്എസ്സുകാര്‍ക്കെതിരേ കേസ്

Published : 15th October 2018 | Posted By: kasim kzm

ചിറ്റൂര്‍: മേനോന്‍പാറയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് ആര്‍എസ്എസ്സുകാര്‍ക്കെതിരെ പോലിസ് കേസെടുത്തു. മേനോന്‍പാറ അമ്പാട്ടുകളം സ്വദേശികളായ ചാമു എന്ന രമേഷ്, പാര്‍ത്ഥിപന്‍, അത്തിക്കോട് സ്വദേശി സുചിത്രന്‍ എന്നിവര്‍ക്കെതിരെയാണ് കൊഴിഞ്ഞാമ്പാറ പോലിസ് കേസെടുത്തത്.
സംഭവത്തില്‍ കൂടുതല്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അന്വേഷിച്ചു വരുകയാണെന്നും പോലിസ് പറഞ്ഞു. ഏഴു പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയതെന്ന് പ്രശാന്തിന്റെ അച്ഛന്‍ ദാമോധരന്‍ പറഞ്ഞു.
കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനി ജീവനക്കാരനായ പ്രശാന്ത് രാത്രി ഷിഫ്റ്റ് കഴിഞ്ഞെത്തി വിട്ടില്‍ ഉറങ്ങികിടക്കുകയായിരുന്ന സമയത്ത് ശനിയാഴ്ച്ച 3മണിക്കാണ് ആര്‍എസ്എസ്സുകാര്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറിയാണ് പ്രശാന്ത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് പോലിസ് കാവല്‍ തുടരുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss