|    Oct 16 Tue, 2018 7:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിവൈഎഫ്‌ഐ പോസ്റ്ററിനെതിരേ പരാതി നല്‍കി

Published : 15th November 2017 | Posted By: fsq

 

കണ്ണൂര്‍: സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ പോസ്റ്റര്‍ പ്രചരിപ്പിച്ചതിനു ഡിവൈഎഫ്‌ഐ—ക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ജില്ലാ പോലിസ് ചീഫിന് പരാതി നല്‍കി. ദുരൂഹസംഘമായ ഐഎസിലേക്ക് പോപുലര്‍ ഫ്രണ്ട് ആളുകളെ റിക്രൂട്ട്‌മെന്റ് ചെയ്യുന്നുവെന്ന അടിസ്ഥാന രഹിതമായതും സംഘടനയെ പൊതുജന മധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതുമായ പോസ്റ്ററുകള്‍ ജില്ലയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുവെന്നാണു പരാതിയിലുള്ളത്.വിഷയം ഗൗരവമായെടുത്തു പോസ്റ്റര്‍ പ്രചാരണം നടത്തുന്നതിനു നേതൃത്വം നല്‍കിയവര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറി സി എം നസീര്‍ പരാതിയില്‍ ആവശ്യപ്പെട്ടു. അതേസമയം, ഐഎസ് ദേശവിരുദ്ധം എന്ന പ്രമേയത്തി ല്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഇന്നു വൈകീട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ വിശദീകരണ പൊതുസമ്മേളനം നടക്കും. ദേശീയ സമിതിയംഗം പ്രഫ. പി കോയ പരിപാടി ഉദ്ഘാടനം ചെയ്യും. അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss