|    Aug 18 Fri, 2017 6:52 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഡിവൈഎഫ്‌ഐ നേതാവിന്റ സെല്‍ഫി : മൂന്ന് പേര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 9th August 2017 | Posted By: fsq

കോട്ടയം: അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് പോലിസ് സ്‌റ്റേഷനില്‍ നില്‍ക്കവെ  എസ്‌ഐയുടെ തൊപ്പി ധരിച്ച് സെല്‍ഫിയെടുത്ത സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരേ വകുപ്പ്തല നടപടി. കോട്ടയം ഈസ്റ്റ് പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ അനില്‍കുമാര്‍, പോലിസുകാരായ വിനോദ്, ജയചന്ദ്രന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസംബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായപ്പോഴാണ് കുമരകം തൈപറമ്പില്‍ മിഥുന്‍( അമ്പിളി 23) എസ്‌ഐയുടെ തൊപ്പി ധരിച്ച് സെല്‍ഫിയെടുത്തത്. ഇതു വാട്‌സ്ആപ്പിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തില്‍ കോട്ടയം ഡിവൈഎസ്പി സഖറിയാസിനെ എസ്പി അന്വേഷണ ചുമതല ഏല്‍പിച്ചു. അദ്ദേഹം നല്‍കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനിടെ യുവനേതാവിനെ സിപിഎം സസ്‌പെന്‍ഡ് ചെയ്തു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറിയും യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓഡിനേറ്ററും കുമരകം കണ്ണാടിച്ചാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവുമാണ്  മിഥുന്‍. ഇയാള്‍ക്കെതിരേ മൂന്നു വധശ്രമക്കേസ് ഉള്‍പ്പെടെ 18 കേസുകള്‍ ഉണ്ടെന്നു കോട്ടയം ഡിവൈഎസ്പി അറിയിച്ചു. മിഥുന്‍ ഉള്‍പ്പെട്ട കേസുകളില്‍ പുനരന്വേഷണം വേണമെന്ന് ബിജെപി പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഹര്‍ത്താലിനോട് അനുബന്ധിച്ച് കോട്ടയത്ത് സിപിഎം ബിജെപി സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം കോട്ടയത്തു രണ്ടു പാര്‍ട്ടികളുടെയും നേതാക്കള്‍ തമ്മില്‍ ഒന്നാം തിയ്യതി ഉഭയകക്ഷി ചര്‍ച്ച നടത്തി ധാരണയിലെത്തിയിരുന്നു. ഈ ധാരണ തെറ്റിച്ച് അഞ്ചാം തിയ്യതി കുമരകത്തു വീണ്ടും സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക