|    Oct 22 Mon, 2018 1:18 am
FLASH NEWS

ഡിവൈഎഫ്‌ഐ നേതാവിന്റെ വീട് ആക്രമിച്ച കേസ്: ഒരാള്‍ കസ്റ്റഡിയില്‍

Published : 26th September 2017 | Posted By: fsq

 

തൊടുപുഴ: ഡിവൈഎഫ്‌ഐ നേതാവിന്റെ വീട് രാത്രിയില്‍ കയറി ആക്രമിച്ചെന്ന പരാതിയില്‍ ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു. ഡി.വൈ.എഫ്.ഐ മുതലക്കോടം മേഖലാ സെക്രട്ടറി നിഷാദിന്റെ വീടു കയറി അക്രമിച്ച ഉണ്ടപ്ലാവ് കൊമ്പനാപ്പറമ്പില്‍ റഫീഖിനേയാണ് പോലിസ് സംഭവ സ്ഥലത്ത് നിന്ന് പിടികൂടിയത്. സംഭവത്തേക്കുറിച്ച് പരാതിയില്‍ പറയുന്നത്: ഡി.വൈ.എഫ്.ഐ മുതലക്കോടം മേഖലാ പ്രസിഡന്റ് ഷമീറിനെ മര്‍ദ്ദിച്ച കേസിലെ രണ്ടാം പ്രതിയുടെ പിതാവാണ് റഫീഖ്. കേസ് ഒത്തു തീര്‍പ്പാക്കാനെന്ന വ്യാജേന തിങ്കളാഴ്ച ഏഴ് മണിയോടെയാണ് റഫീഖ് നിഷാദിന്റെ വീട്ടിലെത്തുന്നത്. കസേര എടുക്കാന്‍ അകത്തേക്ക് പോയ സമയത്ത് ഇയാള്‍ ഉമ്മ  സുബൈദയെ തള്ളി വീഴ്ത്തുകയായിരുന്നു എന്ന് നിഷാദ് പറയുന്നു. സുബൈദയുടെ കൈയ്ക്ക് പൊട്ടലുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss