|    May 29 Mon, 2017 3:10 pm
FLASH NEWS

ഡിവൈഎഫ്‌ഐ നേതാവിന്റെ കാറിന് നേരെ ആക്രമണം

Published : 19th October 2016 | Posted By: Abbasali tf

എരുമപ്പെട്ടി: എരുമപ്പെട്ടിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ കാറിന് നേരെ ആക്രമണം. ഡിവൈഎഫ്‌ഐ എരുമപ്പെട്ടി മേഖല ജോയിന്റ് സെക്രട്ടറി റിനോള്‍ഡിന്റെ കാറിന് നേരേയാണ് ഇന്നലെ രാത്രിയില്‍ ആക്രമണം നടന്നത്. റോഡരുകിലുള്ള വീടിന് മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്‍വശത്തെ ചില്ല്, കല്ല് ഉപയോഗിച്ച് എറിഞ്ഞ് തകര്‍ത്തിരിക്കുകയാണ്. ഇതിന് മുമ്പ് നടന്നിട്ടുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് ആക്രമണമെന്ന് കരുതുന്നു. എരുമപ്പെട്ടി പൊലിസില്‍ പരാതി നല്‍കി. എരുമപ്പെട്ടി മേഖലയില്‍ സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ച് വരികയാണെന്നും പൊലിസ് കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്ങില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സിപിഎം ലോക്കല്‍ കമ്മറ്റി അംഗം പിടി ജോസഫ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day