|    Mar 24 Fri, 2017 5:39 am
FLASH NEWS

ഡിവൈഎഫ്‌ഐ നേതാവിനോട് പാകിസ്ഥാനിലേക്ക് പോവാന്‍ ബിജെപി ആക്രോശം

Published : 22nd April 2016 | Posted By: swapna en

adv-riyasകോഴിക്കോട്: ഡിവൈഎഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം അഡ്വ. പി എ മുഹമ്മദ് റിയാസിനോട് പാകിസ്ഥാനില്‍ പോവാന്‍ ബിജെപി പ്രവര്‍ത്തകന്റെ ആക്രോശം. വ്യാഴാഴ്ച രാവിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വകാര്യ ചാനല്‍ കോഴിക്കോട് ബീച്ചില്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു സംഭവം. കോണ്‍ഗ്രസ്, ലീഗ്, ബിജെപി സഖ്യത്തെകുറിച്ച് പരാമര്‍ശിച്ചപ്പോള്‍ സദസ്സിലുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ എഴുന്നേറ്റ് നീ പാകിസ്താനില്‍ പോടാ എന്ന് ആക്രോശിക്കുകയായിരുന്നു.— ഇതാണ് യഥാര്‍ഥ അസഹിഷ്ണുതയെന്നും ഇന്ത്യയില്‍ എല്ലാവര്‍ക്കും അഭിപ്രായസ്വാതന്ത്ര്യം ഉണ്ടെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഗുജറാത്തിലേക്ക് പോവാമെന്നും റിയാസും മറുപടി പറഞ്ഞു. ഇതൊരു പൊതു ചര്‍ച്ചയാണെന്നും മുസ്്‌ലിം ആയതിന്റെ പേരില്‍ ഒരാളോട് പാകിസ്താനിലേക്ക് പോവാന്‍ പറയുന്ന രീതി അനുവദിക്കില്ലെന്നും അവതാരകന്‍ വ്യക്തമാക്കി. തുടര്‍ന്ന് രോഷകുലരായ ബിജെപി പ്രവര്‍ത്തകര്‍ റിയാസിനെതിരേയും ചാനല്‍ അവതാരകന്‍ നിഷാദിന് നേരെയും തിരിഞ്ഞു. ഇനി പരിപാടി നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു പത്തോളം വരുന്ന ബിജെപി പ്രവര്‍ത്തകര്‍ ഇവരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്.

(Visited 279 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക