|    Oct 19 Thu, 2017 7:31 am
FLASH NEWS

ഡിവൈഎഫ്‌ഐ കൊടിമരത്തില്‍ ബിജെപി പതാക ; സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര ശ്രമമെന്ന് ഡിവൈഎഫ്‌ഐ

Published : 5th August 2017 | Posted By: fsq

 

കട്ടപ്പന: ഡിവൈഎഫ്‌ഐ കൊടിമരത്തില്‍ ബിജെപി പതാക ഉയര്‍ത്തി പ്രദേശത്ത് സംഘര്‍ഷമുണ്ടാക്കാന്‍ സംഘപരിവാര ശ്രമം. വ്യാഴാഴ്ച രാത്രിയിലാണ് കട്ടപ്പന പേഴുംകവല യൂണിറ്റ് കമ്മിറ്റി സ്ഥാപിച്ച കൊടിമരത്തില്‍ ഡിവൈഎഫ്‌ഐ പതാകയുടെ മുകളില്‍ ബിജെപി പതാക കെട്ടിയത്. രാവിലെ ബിജെപി പതാക കണ്ട പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സമാധാനപരമായി പ്രവര്‍ത്തിക്കുന്നിടിത്ത് ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് നടത്തുന്ന പ്രവര്‍ത്തനമാണിതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. സമൂഹിക-സാംസ്‌കാരിക രംഗത്ത് മാതൃകപരമായി പ്രവര്‍ത്തിക്കുന്ന ഡിവൈഎഫ്‌ഐ യൂണിറ്റാണിത്. ഇവിടെ സംഘര്‍ഷമുണ്ടാക്കാനുള്ള സംഘപരിവാര്‍ ശ്രമം എന്തുവിലകൊടുത്തും നേരിടുമെന്നും ഡിവൈഎഫ്‌ഐ നേതാക്കള്‍ പറഞ്ഞു. പോലിസ് സ്ഥലത്തെത്തി. ഡിവൈഎഫ്‌ഐ കൊടിമരത്തില്‍ ഉയര്‍ത്തിയ പതാക ബിജെപി ജില്ലാ സെക്രട്ടറി ഷാജി നെല്ലിപ്പറമ്പില്‍ അഴിച്ചുമാറ്റി പോലിസില്‍ എല്‍പ്പിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് കെ പി സുമോദ് ഡിവൈഎഫ്‌ഐ പതാക ഉയര്‍ത്തി, ടിജി എം രാജു, ജിബിന്‍ മാത്യൂ, എബി മാത്യൂ, നോബി വര്‍ഗീസ് സംസാരിച്ചു. ഡിവൈഎഫ്‌ഐ കൊടിമരത്തില്‍ ബിജെപി പതാക ഉയര്‍ത്തിയത് ബോധപൂര്‍വം സഘര്‍ഷമുണ്ടാക്കാനുള്ള ശ്രമമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. നാളുകളായി ജില്ലയില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ഇവര്‍ ശ്രമിക്കുകയാണ്. ഇതിന്റെ ഭാഗമായിട്ടായിരുന്ന കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ വാഗമണ്ണിലും പൂപ്പാറയിലും ഇവര്‍ സംഘര്‍ഷമുണ്ടാക്കിയത്. പേഴുക്കവലയിലെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം. ഇത്തരം സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ ശ്രമത്തില്‍ നിന്നും സംഘപരിവാര്‍ സംഘടനകള്‍ പിന്മാറണമെന്നുംകെ പി സുമോദ്, ജിബിന്‍ മത്യു,  ഇ ഡി അനൂപ് എന്നിവര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക