|    Jul 26 Wed, 2017 2:25 pm
FLASH NEWS

ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്

Published : 12th October 2016 | Posted By: Abbasali tf

സുല്‍ത്താന്‍ ബത്തേരി: സെന്റ് മേരീസ് കോളജ് പരിസരത്തുണ്ടായ ഡിവൈഎഫ്‌ഐ-ആര്‍എസ്എസ് സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് 7.30നാണ് സംഭവം. ആര്‍എസ്എസ് സമ്മേളനവുമായി ബന്ധപ്പെട്ട് സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ ട്രാക്ക് വരയ്ക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം തുടങ്ങിയത്. ട്രാക്ക് വരയ്ക്കാന്‍ എത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകരും കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളജിലെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും തമ്മിലാണ് തര്‍ക്കം തുടങ്ങിയത്. ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. ഇതോടെ വാക്കേറ്റം സംഘട്ടനത്തില്‍ കലാശിക്കുകയായിരുന്നു. മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കും രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ആര്‍എസ്എസ് പ്രവര്‍ത്തകരായ രജില്‍, സുബീഷ്, സുധീഷ് എന്നിവര്‍ക്കും ഡി വൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹരീഷ് കൃഷ്ണന്‍, മിര്‍ഷാദ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഡി വൈഎഫ്‌ഐ പ്രവര്‍ത്തകന്‍ മിര്‍ഷാദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് സ്ഥലത്ത് വന്‍പോലിസ് സംഘം ക്യാംപ് ചെയ്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക