|    Nov 20 Mon, 2017 10:55 pm
FLASH NEWS

ഡിവൈഎഫ്‌ഐ ആക്രമണം; യൂത്ത് കോണ്‍ഗ്രസ് നേതാവിനു പരിക്ക്

Published : 12th September 2017 | Posted By: fsq

 

കട്ടപ്പന: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ ആക്രമണത്തി ല്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനു പരിക്ക്. മദ്യലഹരിയില്‍ ഉപ്പുതറയില്‍ അഴിഞ്ഞാടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗസ് നേതാവിനെ വീടുകയറി അക്രമിച്ചു വധിക്കാന്‍ ശ്രമിച്ചു എന്നാണു പരാതി. യൂത്ത് കോണ്‍ഗ്രസ് പീരുമേട് നിയോജകമണ്ഡലം വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് കാക്കത്തോട് വാര്‍ഡ് പ്രസിഡന്റുമായ ചെറുവള്ളില്‍ സിബി മാത്യുവിനെയാണ് വഴിയില്‍ തടഞ്ഞുവച്ചും വീടിന്റെ വാതില്‍ തകര്‍ത്ത് അതിക്രമിച്ചു കയറിയും കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സിബിയുടെ സഹോദരന്‍ ടോമി മാത്യുവിനെയും ഭാര്യ അനിതയെയും അക്രമികള്‍ മര്‍ദിച്ചു. അനിതയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ പിണറായി വിജയന്റെ ചിത്രം സിബിയുടെ വീടിന്റെ ചുവരില്‍ പതിച്ചു. അതീവ ഗുരുതരാവാസ്ഥയിലായ സിബിയെ കോണ്‍ഗ്രസ് നേതാക്കളെത്തി പോലിസ് സഹായത്തോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സിബി കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാത്രി ഒമ്പതോടെയാണ് ആക്രമണം. ക്വാര്‍ട്ടേഴ്‌സ് പടിയിലെ വീട്ടിലേക്കു പോവുകയായിരുന്ന സിബിയെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഉപ്പുതറ മക്കപ്പുഴയില്‍ ദാസിന്റെ മകന്‍ അലക്‌സ്, പുതുപ്പറമ്പില്‍ ജോബിന്‍, ഉപ്പുതറയിലെ വര്‍ക്ക് ഷോപ്പ് ഉടമ സജീവ്, അഖില്‍ ഷാജി എന്നിവരുടെ നേതൃത്വത്തില്‍ മേച്ചേരിപ്പടിയിലെ ആളൊഴിഞ്ഞ ഭാഗത്തു തടഞ്ഞുനിര്‍ത്തിയാണ് ആദ്യം ആക്രമിച്ചത്. തടസം പിടിക്കുന്നതിനിടെ സഹോദരന്‍ ടോമി മാത്യുവിനെയും ഭാര്യ അനിതയെയും അക്രമികള്‍ മര്‍ദ്ദിച്ചു. അനിതയുടെ വസ്ത്രങ്ങള്‍ കീറുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു. തുടര്‍ന്ന് വീട്ടുപകരണങ്ങള്‍ നശിപ്പിച്ചു. സിപിഎം അനുകൂല മുദ്രവാക്യം മുഴക്കിക്കൊണ്ടാണ് പിണറായിയുടെ ചിത്രം ചുവരില്‍ പതിച്ചത്. ഡിവൈഎഫ്‌ഐയുടെ രസീത് കുറ്റികള്‍ ഇവിടെ ഉപേക്ഷിച്ച്  പോയ അക്രമികള്‍ സമീപത്തെ ആശുപത്രിയിലെത്തി തങ്ങളെ അഡ്മിറ്റാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ തയാറയില്ല. ഇവിടെയും സംഘം ഭീഷണി മുഴക്കി. അവിടെയുണ്ടയിരുന്ന സിപി എം പ്രവര്‍ത്തകനായ നിരവത്ത് പറമ്പില്‍ ബിജു ജോണിയോട് കഞ്ചാവ് വാങ്ങാന്‍ പോവാന്‍ ബൈക്ക് ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. കുപിതരായ ഡിവൈഎഫ്‌ഐ സംഘം ബിജുവിനെ മര്‍ദിക്കുകയും ബൈക്ക് അടിച്ചു തകര്‍ക്കുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക