|    Oct 18 Thu, 2018 8:07 pm
FLASH NEWS

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സമ്മേളനംഫെബ്രുവരി ഒന്നു മുതല്‍ കൊച്ചിയില്‍

Published : 20th January 2017 | Posted By: fsq

 

കൊച്ചി: ഡിവൈഎഫ്‌ഐയുടെ 10ാമത് അഖിലേന്ത്യാ സമ്മേളനം ഫെബ്രുവരി ഒന്നു മുതല്‍ അഞ്ചു വരെ കൊച്ചിയില്‍ നടക്കുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ്് എം ബി രാജേഷ് എം പി, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഭോയ് മുഖര്‍ജി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അഖിലേന്ത്യ സമ്മേളനത്തില്‍ ഉയര്‍ത്തുന്നതിനുള്ള പതാകയുമായി കന്യാകുമാരിയില്‍ നിന്നും കൊടിമരവുമായി അരുവിക്കരയില്‍ നിന്നും ദീപശിഖയുമായി കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന ജാഥകള്‍ ഫെബ്രുവരി ഒന്നിന് വൈകീട്ട് ആറിന്് പൊതുസമ്മേളന നഗരിയായ മറൈന്‍ഡ്രൈവില്‍ സംഗമിക്കും. തുടര്‍ന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എം ബി  രാജേഷ് എം പി പതാക ഉയര്‍ത്തും. ഫെബ്രുവരി രണ്ടിന് കലൂര്‍ രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടില്‍ രാവിലെ 10ന് പ്രതിനിധി സമ്മേളനം റിട്ട.സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഗോപാല്‍ ഗൗഡ ഉദ്്ഘാടനം ചെയ്യും. ആധുനിക ഇന്ത്യന്‍ ജീവശാസ്ത്രത്തിന്റെ ശില്‍പി പുഷ്പമിത്ര ഭാര്‍ഗവ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഹൈദരാബാദില്‍ നിന്നും സമ്മേളനത്തെ അഭിവാദ്യം ചെയ്യും. മഹാരാഷ്ട്രയില്‍ സംഘപരിവാരം  കൊലപ്പെടുത്തിയ നരേന്ദ്ര ദബോല്‍ക്കറുടെ മകന്‍ ഹാമിദ് ബോല്‍ക്കര്‍, ഗോവിന്ദ് പാന്‍സാരയുടെ മകള്‍ മേഘ പാന്‍സാര എന്നിവരും ഉദ്്ഘാടന സമ്മേളനത്തില്‍  പങ്കെടുക്കും. 24  സംസ്ഥാനങ്ങില്‍ നിന്നായി 700 ഓളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഉദ്്ഘാടന ദിവസം വൈകീട്ട് ‘കേന്ദ്രബഡ്ജറ്റും യുവജനങ്ങളും ‘ എന്ന വിഷയത്തിലുള്ള സെമിനാര്‍ സംഘടിപ്പിക്കും. മന്ത്രി ഡോ. ടി എം തോമസ് ഐസക്, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ. പ്രഭാത് പട്‌നായിക്, മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സിലെ പ്രൊഫസറും സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗവുമായ പ്രഫ. രാമകുമാര്‍ എന്നിവര്‍ പങ്കെടുക്കും. നാലിന് വൈകീട്ട് ജാതീയതയ്്‌ക്കെതിരായ സെമിനാര്‍ സംഘടിപ്പിക്കും. ഫെബ്രുവരി 5 ന് ഉച്ചയ്്ക്ക് 2 ലക്ഷം യുവജനങ്ങള്‍ അണിനിരക്കുന്ന പ്രകടനം നടക്കും. മറൈന്‍ ഡ്രൈവില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss