|    May 22 Tue, 2018 9:40 pm
FLASH NEWS

ഡിവൈഎഫ്‌ഐയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

Published : 4th June 2017 | Posted By: fsq

 

ആലപ്പുഴ: ഡിവൈഎഫ്‌ഐ നേതൃത്വത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ സംഘടിപ്പിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനമായ ഹൃദയപൂര്‍വത്തിന് തുടക്കം കുറിച്ചു. പൊതുമരാമത്ത് മന്ത്രി ജിസുധാകരന്‍ രോഗികള്‍ക്കും ആശ്രിതര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്ത് പരിപാടി ഉദ്ഘാടനം ചെയ്തു. എല്ലാ ദിവസവും ഉച്ചയ്ക്ക് മെഡിക്കല്‍ കോളജില്‍ ഭക്ഷണം വിതരണം ചെയ്യുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ഉദ്ഘാടന പരിപാടിയില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ആര്‍വിരാംലാല്‍, സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗം എ മഹേന്ദ്രന്‍, സിപിഎം അമ്പലപ്പുഴ ഏരിയാ സെക്രട്ടറി എ ഓമനക്കുട്ടന്‍,ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി അഡ്വ.മനു സിപുളിയ്ക്കല്‍, പ്രസിഡന്റ് അഡ്വ.എം എം അനസ് അലി, ആര്‍ രാഹുല്‍, ജില്ലാ വൈസ് പ്രസിഡന്റ് പ്രതീഷ് ജി പണിക്കര്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എ എ സ്വരരാജ്, സി ടി വിനോദ്, ഉദ്ദേശ് യു കൈമള്‍, എ എസ് അജിത്ത്, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി ജയിംസ് ശാമുവേല്‍, എം സജീര്‍, റജീബ് അലി, അജ്മല്‍ കെ ഹസന്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss