|    Aug 20 Sun, 2017 4:06 am
FLASH NEWS

ഡിവൈഎഫ്‌ഐക്കാരന് മര്‍ദ്ദനം; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Published : 11th August 2017 | Posted By: fsq

 

അമ്പലപ്പുഴ: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അക്രമിച്ച കേസില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റിലായി. പത്തനംതിട്ട കൊടുമഠന്‍ ഐക്കാട്ടുംമുറി കുരുവിള പുത്തന്‍വീട്ടില്‍ രതീഷി(30)നെയാണ് അമ്പലപ്പുഴ പോലിസ് അറസ്റ്റ് ചെയ്തത്. കോമന കൂടത്തില്‍ ബില്‍ഡിങില്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി വാടകയ്ക്കു താമസിച്ചു വരികയാണ് ഇയാള്‍. ഞായറാഴ്ച രാത്രിയിലാണ് ഇയാള്‍ ഉള്‍പ്പെടുന്ന 20 അംഗ സംഘം അമ്പലപ്പുഴ തീരത്ത് മാരകായുധങ്ങളുമായെത്തി യുവതിയില്‍പ്പെടെ നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ പുറക്കാട് അഴീക്കകത്ത് തോപ്പില്‍ സുഭാഷ് (28), മഠത്തില്‍പറമ്പില്‍ കരാട്ടെ എന്നറിയപ്പെടുന്ന വിഷ്ണു (23) എന്നിവരെ പോലിസ് നേരെത്തെ പിടികൂടിയിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ രതീഷിനെ റിമാന്‍ഡ് ചെയ്തു.ജലോല്‍സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംആറന്മുള: ഉത്രട്ടാതി ജലോല്‍സവം സപ്തംബര്‍ എട്ടിന് ഉച്ചയ്ക്ക് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജലമേളയ്ക്ക് മുന്‍വര്‍ഷത്തെപ്പോലെ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. പമ്പാനദിയില്‍ പലയിടത്തും മണ്‍പുറ്റുകളും ചുഴികളും അപകടം വിതയ്ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ ഡ്രജര്‍ ഉപയോഗിച്ച് മണ്‍പുറ്റ് നീക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയായിവരുന്നു. ഇറിഗേഷന്‍ വകുപ്പ് നേരിട്ടാണ് പ്രവര്‍ത്തികള്‍ ചെയ്യുന്നത്. എല്ലാ പള്ളിയോടങ്ങളിലും ലൈഫ് ബോയ് സുരക്ഷാ സംവിധാനങ്ങളും വായു നിറച്ച റബര്‍ ട്യൂബുകളും ഏര്‍പ്പെടുത്തും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക