|    Sep 21 Thu, 2017 4:09 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഡിവിഷനല്‍ റെയില്‍വേ മാനേജരായി പ്രകാശ് ഭൂട്ടാനി ചുമതലയേറ്റു

Published : 27th April 2016 | Posted By: SMR

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനല്‍ റെയില്‍വേ മാനേജരായി പ്രകാശ് ഭൂട്ടാനി ചുമതലയേറ്റു. സുനില്‍ ബാജ്‌പേയില്‍ നിന്നാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. തിരുവനന്തപുരം ഡിവിഷന്റെ 23ാമത് ഡിവിഷനല്‍ റെയില്‍വേ മാനേജരാണ് ഭൂട്ടാനി.
ഇന്ത്യന്‍ റെയില്‍വേ സര്‍വീസസ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ വിഭാഗത്തിന്റെ 85ാമത് ബാച്ചിലെ ഓഫിസറാണ്. മുമ്പ് കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയുടെ ചീഫ് പ്ലാനിങ് ഓഫിസറായിരുന്നു ഇദ്ദേഹം. അജ്മീര്‍ ഡിവിഷനില്‍ അഡീഷനല്‍ ഡിവിഷനല്‍ റെയില്‍വേ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അജ്മീര്‍ ചീഫ് വര്‍ക്‌ഷോപ്പ് മാനേജര്‍, റിസര്‍ച്ച് ഡിസൈന്‍സ് ആന്റ് സ്റ്റാന്‍ഡേഡ്‌സ് ഓര്‍ഗനൈസേഷന്‍ (ആര്‍ഡിഎസ്ഒ) ലഖ്‌നോ റിസര്‍ച്ച് ഡയറക്ടര്‍, വെസ്‌റ്റേണ്‍ റെയില്‍വേയില്‍ ജയ്പൂരിലെ സീനിയര്‍ ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ എന്നീ സ്ഥാനങ്ങളും പ്രകാശ് ഭൂട്ടാനി വഹിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക