|    Dec 13 Thu, 2018 11:06 pm
FLASH NEWS
Home   >  Sports  >  Cricket  >  

ഡിവില്ലിയേഴ്‌സ് മികവില്‍ ബംഗളൂരുവിന് ജയം

Published : 21st April 2018 | Posted By: vishnu vis


ബംഗളൂരു: എബി ഡിവില്ലിയേഴ്‌സ് കളം നിറഞ്ഞാടിയ മല്‍സരത്തില്‍ ഡല്‍ഹിക്കെതിരേ ബംഗളൂരുവിന് ആറ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ അടിച്ചെടുത്ത 174 റണ്‍സിനെ 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടി ബംഗളൂരു മറികടക്കുകയായിരുന്നു. 39 പന്തില്‍ 10 ഫോറും അഞ്ച് സിക്‌സറും സഹിതം 90 റണ്‍സുമായി പുറത്താവാതെ നിന്ന ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങാണ് ബംഗളൂരുവിന് ജയമൊരുക്കിയത്. വിരാട് കോഹ്‌ലിയും (30) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. നേരത്തെ റിഷഭ് പാന്തിന്റെയും (85) ശ്രേയസ് അയ്യരുടെയും അര്‍ധ സെഞ്ച്വറിയാണ് ഡല്‍ഹിക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
ഡല്‍ഹിക്കെതിരായ പ്രകടനത്തോടെ ക്രിസ് ഗെയ്‌ലില്‍ നിന്നും ഓറഞ്ച് ക്യാപ് കോഹ്‌ലി തിരിച്ചുപിടിച്ചു. അഞ്ച് മല്‍സരത്തില്‍ നിന്ന് 231 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. മൂന്ന് മല്‍സരത്തില്‍ നിന്ന് 229 റണ്‍സാണ് ഗെയ്‌ലിനുള്ളത്. അഞ്ച് കളിയില്‍ നിന്ന് 223 റണ്‍സുള്ള റിഷഭ് പാന്താണ് പട്ടികയിലെ മൂന്നാം സ്ഥാനത്ത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss