|    Aug 23 Wed, 2017 8:06 am
FLASH NEWS
Home   >  Sports  >  Cricket  >  

ഡിവില്ലിയേഴ്‌സിന് റെക്കോഡ്; തിരുത്തിയത് യുവരാജിന്റെ വെടിക്കെട്ടിനെ

Published : 24th June 2017 | Posted By: ev sports


ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റിയിലെ തകര്‍പ്പന്‍ ജയത്തിന് പിന്നാലെ പുതിയ റെക്കോഡും സ്വന്തം പേരിനൊപ്പം ചേര്‍ത്ത് ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ്. ട്വന്റിയില്‍ 200 ന് മുകളില്‍ സ്‌ട്രൈക്ക് റൈറ്റില്‍ തുടര്‍ച്ചയായി ഏഴ് തവണ 30തിലധികം റണ്‍സ് സ്‌കോര്‍ ചെയ്ത താരമെന്ന റെക്കോഡാണ് ഡിവില്ലിയേഴ്‌സ് സ്വന്തമാക്കിയത്. ഇന്ത്യന്‍ താരം യുവരാജ് സിങ് 200 ന് മുകളില്‍ സ്‌ട്രൈക്ക് റൈറ്റില്‍ ആറ് തവണ 30 ന് മുകളില്‍ സ്‌കോര്‍ചെയ്ത റെക്കോഡാണ് ഡിവില്ലിയേഴ്‌സ് തിരുത്തി എഴുതിയത്. മല്‍സരത്തില്‍ 20 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സറും സഹിതം 46 റണ്‍സാണ് ഡിവില്ലിയേഴ്‌സ് അടിച്ചെടുത്തത്. 230 താണ് മല്‍സരത്തിലെ ഡിവില്ലിയേഴ്‌സിന്റെ സ്‌ട്രൈക്കറേറ്റ്.
ട്വന്റിയില്‍ ആദ്യമായി ഫീല്‍ഡിങ് തടസപ്പെടുത്തിയതിന് ഒരു താരത്തെ പുറത്താക്കുന്നതിനും ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് രണ്ടാം ട്വന്റി സാക്ഷ്യം വഹിച്ചു. ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപണര്‍ ജേസണ്‍ റോയിയാണ് ഫീല്‍ഡിങ് തടസപ്പെടുത്തിയതിന്റെ പേരില്‍ പുറത്തുപോകേണ്ടി വന്നത്. മല്‍സരത്തിലെ 16ാം ഓവറിലാണ് സംഭവം. സഹതാരം ലിവിങ് സ്‌റ്റോണ്‍ ഓപ് സൈഡില്‍ മുട്ടിയിട്ട പന്തില്‍ സിംഗിളിന് ശ്രമിക്കുമ്പോഴാണ് ചരിത്ര പുറത്താകല്‍ സംഭവിച്ചത്. പന്ത് കൈയില്‍ ലഭിച്ച ദക്ഷിണാഫ്രിക്കന്‍ താരത്തിന്റെ ത്രോയെ മനപൂര്‍വം കാലുവെച്ച് തടഞ്ഞു എന്നാരോപിച്ചാണ് പുറത്താക്കിയത്. അംപയര്‍ ആദ്യം ഡെഡ് ബോള്‍ വിളിച്ചെങ്കിലും പിന്നീട് ദക്ഷിണാഫ്രിക്കയുടെ അപ്പീലിനെത്തുടര്‍ന്ന് മൂന്നാം അംപയറിന് വിടുകയും റോയിക്ക് ഔട്ട് വിധിക്കപ്പെടുകയുമായിരുന്നു. 45 പന്തില്‍ ഒമ്പത് ഫോറും ഒരു സിക്‌സറും പറത്തി 67 റണ്‍സെടുത്ത റോയിയുടെ അപ്രതീക്ഷിത പുറത്താകലാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മല്‍സരത്തില്‍ മൂന്ന് റണ്‍സിനാണ് ഇംഗ്ലണ്ടിനെ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക