|    Oct 17 Tue, 2017 10:47 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഡിയേഗോ കോസ്റ്റയ്ക്ക് യൂറോ കപ്പ് നഷ്ടമായേക്കും

Published : 15th May 2016 | Posted By: SMR

2120902_heroa

മാഡ്രിഡ്: സ്പാനിഷ് സ്‌ട്രൈക്കര്‍ ഡിയേഗോ കോസ്റ്റയ്ക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നഷ്ടമായേക്കും. പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് താരത്തെ അലട്ടുന്നത്.
കോസ്റ്റ യൂറോ കപ്പില്‍ കളിച്ചേക്കില്ലെന്ന് ചെല്‍സിയുടെ താല്‍ക്കാലിക പരിശീലകന്‍ ഗസ് ഹിഡിങ്കാണ് അറിയിച്ചത്. പരിക്കിനെ തുടര്‍ന്ന് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനെതിരേ ചെല്‍സിക്കു വേണ്ടി കോസ്റ്റയ്ക്ക് കളിക്കാന്‍ സാധിച്ചിരുന്നില്ല. നാളെ പ്രീമിയര്‍ ലീഗില്‍ ലെസ്റ്റര്‍ സിറ്റിക്കെതിരേ നടക്കുന്ന മല്‍സരവും കോസ്റ്റയ്ക്ക് നഷ്ടമാവും. യൂറോയില്‍ കോസ്റ്റ കളിക്കുമോയെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്ന് ഹിഡിങ്ക് വ്യക്തമാക്കി.
ചൊവ്വാഴ്ച യൂറോ കപ്പിനുള്ള 23 അംഗ ടീമിനെ സ്പാനിഷ് കോച്ച് വിസെന്റ് ഡെല്‍ബോസ്‌ക് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. ക്രൊയേഷ്യ, ചെക്ക് റിപബ്ലിക്ക്, തുര്‍ക്കി എന്നിവരുള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയിലാണ് സ്‌പെയിന്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക