|    Feb 24 Sat, 2018 3:16 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ഡിയാഗോ കോസ്റ്റ ചെല്‍സി വിടുന്നു?

Published : 5th May 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരുന്ന ചെല്‍സി ടീമിലെ സൂപ്പര്‍ താരം ഡിയാഗോ കോസ്റ്റ ഈ സീസണിന് ശേഷം ചെല്‍സി വിടുന്നതായി റിപോര്‍ട്ടുകള്‍. അടുത്ത സീസണില്‍ ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ്ബ് ടിയാന്‍ജിയാന്‍ ക്വാന്‍ജിയാന്‍ ക്ലബ്ബുമായി കളിക്കാന്‍ കരാറിലൊപ്പിട്ടു എന്നാണ് വിവരങ്ങള്‍. കോസ്റ്റയുടെ മാനേജര്‍ ജോര്‍ജ് മെന്‍ഡിസും ചൈനീസ് ക്ലബ്ബ് സംഘങ്ങളും തമ്മില്‍ കഴിഞ്ഞ ദിവസം ലണ്ടനില്‍ വച്ച് നടത്തിയ കൂടിക്കാഴ്ച കോസ്റ്റയുടെ കൂടുമാറ്റത്തെ ബലപ്പെടുത്തുന്നു. കോസ്റ്റയ്ക്ക് ഒരാഴ്ചത്തേക്ക് 6 ലക്ഷം പൗണ്ട് (ഏകദേശം 4,96,27,879 ഇന്ത്യന്‍ രൂപ) നല്‍കുമെന്നാണ് വിവരം. അതേസമയം കോസ്റ്റ ഇതുവരെ പ്രതികരിച്ചിട്ടില്ല. മികച്ച പ്രകടനം പുറത്തെടുക്കുന്ന കോസ്റ്റയെ ക്ലബ്ബില്‍ തന്നെ നിര്‍ത്താനുള്ള ശ്രമം ചെല്‍സി മാനേജ്‌മെന്റ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കോസ്റ്റയുടെ നീക്കം മുന്നില്‍കണ്ട് എവര്‍ട്ടന്റെ റോമലു ലുക്കാക്കു, റയല്‍ മാഡ്രിഡിന്റെ അല്‍വാരോ മൊറാട്ട എന്നീ താരങ്ങള്‍ക്കായി ചെല്‍സി ശ്രമിക്കുന്നതായും റിപോര്‍ട്ടുകളുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss