|    Oct 20 Sat, 2018 2:05 am
FLASH NEWS
Home   >  Sports  >  Football  >  

ഡിയാഗോ കോസ്റ്റ ചെല്‍സി വിട്ടു; ഇനി അത്‌ലറ്റികോ മാഡ്രിഡില്‍

Published : 21st September 2017 | Posted By: ev sports

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ താരം ഡിയാഗോ കോസ്റ്റയെ സ്പാനിഷ് ക്ലബ്ബായ അത്‌ലറ്റികോ മാഡ്രിഡിലേക്ക് വിട്ടു നല്‍കാന്‍ ധാരണയായി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ ചെല്‍സിയുടെ താരമായ കോസ്റ്റ പരിശീലകന്‍ അന്റോണിയോ കോന്റെയുമായുള്ള ഉടക്കിനെത്തുടര്‍ന്ന് നിലവില്‍ ടീമില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ചെല്‍സിയുമായി അവസാന ഘട്ട ചര്‍ച്ച കഴിഞ്ഞെന്നും കോസ്റ്റയുടെ ട്രാന്‍സ്ഫറിന് ചെല്‍സി സമ്മതിച്ചെന്നും അത്‌ലറ്റികോ മാഡ്രിഡ് ക്ലബ്ബ് വൃത്തങ്ങള്‍ വ്യക്തമാക്കി. അടുത്ത ദിവസം കോസ്റ്റ വൈദ്യ പരിശോധനയ്ക്കായി മാഡ്രിഡിലേക്കെത്തുമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. അവസാന സീസണില്‍ ചെല്‍സി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടം ചൂടിയതിന് പിന്നില്‍ കോസ്റ്റ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. 60 മില്യനാണ് കോസ്റ്റയെ കൈമാറുന്നതെന്നാണ് വിവരം. കോസ്റ്റയുടെ ബാല്യകാല ക്ലബ്ബാണ് അത്‌ലറ്റികോ മാഡ്രിഡ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss