|    Oct 24 Wed, 2018 4:32 am
FLASH NEWS
Home   >  Todays Paper  >  page 11  >  

ഡിബാല ഹാട്രിക് : കരുത്തറിയിച്ച് യുവന്റസ് റെഗിയോ

Published : 18th September 2017 | Posted By: fsq

 

ഇമില: ചാംപ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ബാഴ്‌സലോണയോട് അടിയറവ് പറഞ്ഞ ശക്തരായ യുവന്റസിന് ഇറ്റാലിയന്‍ ലീഗില്‍ ജയത്തുടര്‍ച്ച. സൂപ്പര്‍ സ്‌ട്രൈക്കര്‍ പൗലോ ഡിബാല ഹാട്രിക് ഗോളുകളുമായി തിളങ്ങിയ മല്‍സരത്തില്‍ സസ്സൂലോ ക്ലബ്ബിനെയാണ് യുവന്റസ് തോല്‍പ്പിച്ചത്. ഒറ്റ ഗോളാണ് യുവന്റസ് വഴങ്ങിയത്. ലീഗ് ആരംഭിച്ച ശേഷം വിജയം കാണാത്ത സസ്സൂലോയ്‌ക്കെതിരേ പതിവുനിരയുമായാണ് യുവന്റസ് ഇറങ്ങിയത്. 16ാം മിനിറ്റില്‍ മാന്‍ചുകിച്ചിന്റെ ഷോട്ടില്‍ നിന്ന് ഗോള്‍ പായിച്ച് ഡിബാല തന്റെ താണ്ഡവം ആരംഭിച്ചപ്പോള്‍ തന്നെ സസ്സൂലോയുടെ കരുത്ത് ചോര്‍ന്നു. 49ാം മിനിറ്റില്‍ ക്വുഡാര്‍ഡോയുടെ അസിസ്റ്റിലും 63ാം മിനിറ്റിലുമായി ഡിബാല ഗോള്‍വേട്ട തുടര്‍ന്നപ്പോള്‍ 51ാം മിനിറ്റിലാണ് എതിരാളികള്‍ക്ക് ജിയാന്‍ലുജി ബുഫണെ മറികടക്കാനായത്. മറ്റിയോ പൊളിറ്റാനോയിലൂടെയാണ് സസ്സൂലോ ആശ്വാസ ഗോള്‍ നേടിയത്. മുന്‍ ചാംപ്യന്മാരായ യുവന്റസ് നാല് മല്‍സരങ്ങളില്‍ നിന്ന് 13 ഗോളുകളുമായി 12 പോയിന്റുകള്‍ അക്കൗണ്ടിലാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss