|    May 22 Mon, 2017 9:20 pm
FLASH NEWS

ഡിഫ്ത്തീരിയ: തിരൂരങ്ങാടിയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി;  44 പേര്‍ക്ക് കുത്തിവയ്‌പെടുത്തു

Published : 1st July 2016 | Posted By: SMR

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയില്‍ 38ാം ഡിവിഷനിലെ ആണിത്തറ ഭാഗത്ത് പരപ്പനങ്ങാടി ആരോഗ്യകേന്ദ്രത്തിന്റെ കീഴില്‍ ഡിഫ്ത്തീരിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്തെ നാലുവയസുകാരി മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നിരീക്ഷണത്തിലായതിനെ തുടര്‍ന്നാണ് നടപടി. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബോധവല്‍ക്കരണവും കുത്തിവയ്പ് ക്യാംപും സംഘടിപ്പിച്ചു.
കുട്ടികള്‍ക്ക് നല്‍കുന്ന രോഗപ്രതിരോധ കുത്തിവയ്പിലൂടെ ഡിഫ്ത്തീരിയ തടയാന്‍ കഴിയുമെന്നിരിക്കെ കുത്തിവെപ്പ് എടുക്കാത്തവരിലാണ് രോഗബാധയും മരണവും കണ്ടുവരുന്നത്. ആരോഗ്യവകുപ്പ് നഗരസഭ അധികൃതരും സാമൂഹികപ്രവര്‍ത്തകരുടെയും ആശാവര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ പ്രദേശത്തെ വീടുകള്‍ കേന്ദ്രീകരിച്ചു നടത്തിയ രോഗപ്രതിരോധ ബോധവല്‍ക്കരണത്തില്‍ 66 കുട്ടികള്‍ ഭാഗികമായും 3 കുട്ടികള്‍ പൂര്‍ണ്ണമായും കുത്തിവയ്‌പെടുക്കാത്തവരായി കണ്ടെത്തി. 42 പേര്‍ക്ക് ക്യാംപില്‍ കുത്തിവയ്പ് നല്‍കി.
ചെമ്മാട് തൃക്കുളം ഗവ. ഹൈസ്‌കൂള്‍ പ്രീപ്രൈമറി വിദ്യാര്‍ഥികള്‍ക്കായും സ്‌കൂളില്‍ പ്രത്യേക ക്യാംപ് സംഘടിപ്പിച്ചു.ഡിഫ്ത്തീരിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭാ ചെയര്‍പേഴ്‌സണ്‍. കെ ടി റഹീദ, കൗണ്‍സിലര്‍ ബാബുരാജ്, മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍. ആനന്ദ്, ആരോഗ്യപ്രവര്‍ത്തകരായ കെ ജയരാജന്‍, കുമാരന്‍, സുരേഷ് വി പി, സത്താര്‍, സജിദ, ഗിരിജ കെ എന്‍, സിന്ദു, ബീന യു എന്‍ തുടങ്ങിയവരും സാമൂഹികപ്രവര്‍ത്തകരും നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day