|    Mar 23 Thu, 2017 6:01 am
FLASH NEWS

ഡിഫ്ത്തീരിയാ കുത്തിവെപ്പ് എടുത്ത വിദ്യാര്‍ഥിയുടെ കൈ വീര്‍ത്തു, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published : 23rd July 2016 | Posted By: sdq

നഹാസ് എം നിസ്താര്‍

പെരിന്തല്‍മണ്ണ: ഡിഫ്ത്തീരിയ കുത്തിവെപ്പ് എടുത്ത വിദ്യാര്‍ഥിയുടെ കൈ നീരുവന്ന് വീര്‍ത്തതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൊളത്തൂര്‍ ചന്തപടി എഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥി യും കൊളത്തൂര്‍ സ്‌റ്റേഷന്‍ പടിയില്‍ കാരയില്‍ യുസഫിന്റെ മകനുമായ മുഹമ്മദ് മുസീബി(8)നെയാണ് കുത്തിവെപ്പിനെ തുടര്‍ന്ന് വലത് കൈ വീര്‍ത്ത് കെട്ടി ആശുപത്രിയില്‍ പ്രവേഷിപ്പിച്ചത്.കഴിഞ്ഞ ബുധനാഴ്ച്ച ചമ്മലശ്ശേരി രണ്ടാം മൈലിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ആണ് പ്രതിരോധത്തിനുള്ള ടി ഡി വണ്‍ എന്ന വാക്‌സിന്‍ കുട്ടിക്ക് നല്‍കിയത്. പിറ്റേ ദിവസം സ്‌കൂളിലേക്ക് പറഞയച്ച കുട്ടിയുടെ കൈ തണ്ട ചുമന്നു തുടുത്ത് വരുകയായിരുന്നു.

 ഉടന്‍ വീട്ടുകാര്‍ കുട്ടിയെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും അവര്‍ കാര്യമായൊന്നും ച്ചെയ്തില്ലെന്ന് കുട്ടിയുടെ പിതാവ് യുസഫ് പറഞ്ഞു.നേരം പുലര്‍ന്നതോടെ അവശനായ കുട്ടിയെ തുടര്‍ ചികിത്സ ലഭ്യമാക്കാന്‍ പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കൂട്ടി ജില്ലാ ആശുപത്രിയിലെ ഡോ. ബിജു വിന്റെ ചികിത്സയിലാണ്. കുട്ടിയുടെ നില അപകടമല്ലെന്നും. കൈതണ്ട വീര്‍ത്ത് തടിക്കാനുള്ള കാരണം പരിശോധിച്ച് വരികയാണെന്നും ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

(Visited 176 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക