|    May 29 Mon, 2017 9:04 pm
FLASH NEWS

ഡിഫ്തീരിയ വയനാട്ടിലും; യുവതി ചികില്‍സ തേടി

Published : 17th July 2016 | Posted By: SMR

സുല്‍ത്താന്‍ബത്തേരി: സുല്‍ത്താന്‍ബത്തേരി നഗരസഭാ പരിധിയില്‍ ചെതലയം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കീഴിലുളള 28 വയസ്സുളള യുവതിയെ ഡിഫ്തീരിയ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
രോഗം സ്ഥിരീകരണത്തിനായി ഇവരുടെ തൊണ്ടയില്‍ നിന്ന് സ്രവം ശേഖരിച്ചിട്ടുണ്ട്. പ്രദേശത്ത് അതീവ ജാഗ്രത പുലര്‍ത്താന്‍ ആരോഗ്യവകുപ്പു ജീവനക്കാര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി നിര്‍ദേശം നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മാത്രമാണ് ഡിഫ്തീരിയക്ക് ചികില്‍സ ലഭ്യമായിട്ടുള്ളത്. ഈ വര്‍ഷം ജനവരി മുതല്‍ ജൂലൈ 15 വരെ ജില്ലയില്‍ 104 ഡെങ്കിപ്പനി കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day